ഡ​ൽ​ഹി​യി​ൽ അ​ന്ത​ർ​സം​സ്ഥാ​ന മ​യ​ക്കു​മ​രു​ന്ന് സം​ഘം പി​ടി​യി​ൽ
Wednesday, March 27, 2024 10:11 AM IST
ന്യൂ​ഡ​ൽ​ഹി: അ​ന്ത​ർ​സം​സ്ഥാ​ന മ​യ​ക്കു​മ​രു​ന്ന് സം​ഘം ഡ​ൽ​ഹി​യി​ൽ പി​ടി​യി​ൽ. ഇ​വ​രി​ൽ നി​ന്നും 80 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 15 കി​ലോ​ഗ്രാം ഹെ​റോ​യി​ൻ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്പെ​ഷ്യ​ൽ സെ​ൽ ക​ണ്ടെ​ടു​ത്തു.

മ​ണി​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദി​ല്ലി റാം (31), ​പ്ര​കാ​ശ് പൗ​ഡ്യേ​ൽ (30), അ​ർ​ജു​ൻ (27), പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ സ​ഞ്ജ​യ് കു​മാ​ർ സാ​ഹ (53) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന് സം​ഘം മ​ണി​പ്പൂ​രി​ൽ നി​ന്ന് വാ​ങ്ങി​യ​താ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പൗ​ഡി​യേ​ലും റാ​മും അ​ർ​ജു​നും ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി അ​ന​ധി​കൃ​ത മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. മ​ണി​പ്പു​ർ, അ​സം, പ​ശ്ചി​മ ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ഡ​ൽ​ഹി​യി​ലും അ​ന്ത​ർ​സം​സ്ഥാ​ന മ​യ​ക്കു​മ​രു​ന്ന് കാ​ർ​ട്ട​ൽ സ​ജീ​വ​മാ​ണെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (സ്പെ​ഷ്യ​ൽ സെ​ൽ) അ​മി​ത് കൗ​ശി​ക് പ​റ​ഞ്ഞു.

അ​റ​സ്റ്റി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.