വ്യാപാര കരാർ: പ്രതീക്ഷ കൈവിടാതെ കാനഡയും യൂറോപ്പും
Tuesday, October 25, 2016 8:19 AM IST
ബ്രസൽസ്: ബെൽജിയത്തിലെ ഒരു റീജണിന്റെ എതിർപ്പിന്റെ പേരിൽ മുടങ്ങിക്കിടക്കുന്ന സ്വതന്ത്ര വ്യാപാര കരാർ സാധ്യമാക്കിയെടുക്കാമെന്ന് യൂറോപ്യൻ യൂണിയനും കാനഡക്കും പ്രതീക്ഷ.

കരാർ ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും ഉദ്ദേശിച്ച രീതിയിൽ തന്നെ സാധ്യമാക്കാമെന്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക്.

യൂറോപ്യൻ യൂണിയനിലെ 28 അംഗരാജ്യങ്ങളുടെയും സമ്മതത്തോടെയേ കരാർ നടപ്പാക്കാൻ കഴിയൂ. 27 അംഗങ്ങളും അംഗീകരിച്ചു കഴിഞ്ഞു. വയോനിയ റീജൺ കരാറിനോട് മുഖംതിരിച്ചു നിൽക്കുന്നതു കാരണം ബെൽജിയത്തിന് അംഗീകാരം നൽകാൻ സാധിച്ചിട്ടില്ല. വയോനിയയിലെ നേതാക്കളുമായും കനേഡിയൻ വാണിജ്യ മന്ത്രിയുമായും യൂറോപ്യൻ നേതാക്കൾ ചർച്ച തുടരുകയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ