ബുർഖ നിരോധനനം ബൾഗേറിയയിലും
Saturday, October 1, 2016 8:06 AM IST
സോഫിയ: ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ബൾഗേറിയയിലും മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണത്തിന് നിരോധനം. പൊതുസ്‌ഥലങ്ങളിൽ നിഖാബിന് നിരോധം ഏർപ്പെടുത്തുന്ന നിയമം വെള്ളിയാഴ്ച ബൾഗേറിയൻ പാർലമെന്റ് പാസാക്കി.

പൊതുസ്‌ഥാപനങ്ങൾ, സ്കൂളുകൾ, ഭരണകാര്യാലയങ്ങൾ എന്നിവിടങ്ങളിൽ നിഖാബ് ധരിക്കുന്നവർക്കെതിരെ കനത്ത പിഴ ചുമത്താനും സർക്കാർ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനും നിയമം നിർദേശിക്കുന്നു.

നടപടി രാജ്യത്തെ 13 ശതമാനം വരുന്ന മുസ്ലിംകൾക്കെതിരെ വംശീയ വിദ്വേഷം വളർത്തുന്നതാണെന്ന് വിമർശം ഉയർന്നിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ