രാഗങ്ങള്‍ പെയ്തിറങ്ങിയ ഗീതാഞ്ജലി 2016 സംഗീത സന്ധ്യ
Thursday, March 10, 2016 5:38 AM IST
റിയാദ്: മലയാള സംഗീത ലോകത്തിനു നഷ്ടങ്ങള്‍ സമ്മാനിച്ച്കൊണ്ടു അകാലത്തില്‍പൊലിഞ്ഞു പോയ സംഗീത പ്രതിഭകളുടെ സ്മരണാര്‍ത്ഥം റിയാദിലെ ഗായകരുടെ പൊതുവേദിയായ റിയാദ് മ്യൂസിക് ക്ളബ് ഒരുക്കിയ ഗീതാജ്ഞലി 2016 എന്ന പരിപാടിയില്‍ സംഗീത മഴയായ് പെയ്തിറങ്ങിയത് മലയാളികള്‍ എന്നും നെഞ്ചേറ്റിയ ഒരു പിടി ഗാനങ്ങള്‍. മലയാളത്തിന്റെ പ്രിയ കവിയും സിനിമാ ഗാനരചയിതാവുമായ ഒ.എന്‍.വി. കുറുപ്പിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനാര്‍ച്ചനയോടെ തുടങ്ങിയ സംഗീത സന്ധ്യയില്‍ റിയാദിലെ മുപ്പതോളം ഗായകര്‍ വിവിധ ഗാനങ്ങള്‍ആലപിച്ചു. റിയാദിലെ സംഗീതാസ്വാദകര്‍ക്കു സംഗീതത്തിന്റെ നവ്യാനുഭവം തീര്‍ത്ത് പഴയതും പുതിയതുമായ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളും, കവിതയും നൃത്തങ്ങളും സമന്വയിച്ച വേദിയില്‍ നാലുമണിക്കൂര്‍കൊണ്ട് പാടിതീര്‍ത്തത് നാല്‍പതോളം ഗാനങ്ങള്‍.

ഗീതാജ്ഞലി 2016 സംഗീത സായാഹ്നം റിയാദിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷക്കീബ് കൊളക്കാടന്‍ ഒ.എന്‍.വിയുടെ പ്രശസ്തമായ 'കുഞ്ഞേടത്തി' എന്ന കവിതയിലെ വരികള്‍ ആലപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. റിയാദില്‍ പുതുതായി വരുന്ന ഗായകര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്ന റിയാദ് മ്യൂസിക് ക്ളബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നു അദ്ദേഹം പറഞ്ഞു. ഷാജഹാന്‍ എടക്കര അധ്യക്ഷത വഹിച്ചു. റിയാദിലെ ഗായകരുടെ പൊതുവേദി എന്ന നിലയില്‍റിയാദിലെ മുഴുവന്‍ ഗായകരും ഈ ക്ളബ്ബില്‍ അംഗത്വമെടുക്കണമെന്നും അതിലൂടെ മികച്ച കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളും, സംഗീത ശില്‍പശാലകളും സംഘടിപ്പിക്കാനും, സംഘശക്തിയിലൂടെ മുന്നോട്ടു നീങ്ങുവാനും കഴിയുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരായ ഉബൈദ് എടവണ, ഷഫീക് കിനാലൂര്‍, വിവിധസംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് സകീര്‍ ധാനത്ത്, സുധീര്‍ കുമ്മിള്‍, അബ്ദുള്ള വല്ലാഞ്ചിറ, സതീഷ്, വിക്രമന്‍ നായര്‍, ഷാജി സോണ, സലാം തെന്നല, മുഹമ്മദ് ബഷീര്‍, സത്താര്‍ കായംകുളം, ഷാജി മഠത്തില്‍, സൌത്ത് ഇന്ത്യന്‍ ബാങ്ക് മാനേജര്‍അനില്‍, മോഹന്‍ പൊന്നേത്ത്, അക്ബര്‍ ആലംകോട്, അലെക്സ് മാത്യൂസ്, ഷംസു കളക്കര, ശ്രീലാല്‍ അശോകന്‍, അന്‍വര്‍യൂത്ത് വിഷന്‍, സൈദു മീഞ്ചന്ത എന്നിവര്‍ ആശംസകള്‍നേര്‍ന്നു. സക്കീര്‍ മണ്ണാര്‍മല സ്വാഗതവും, ബേബി കുര്യച്ചന്‍നന്ദിയും പറഞ്ഞു.

തുടര്‍ന്നുനടന്ന സംഗീത പരിപാടിയില്‍ ക്ളബ് അംഗങ്ങളായ സകീര്‍ മണ്ണാര്‍മല, അലക്സ് മാത്യൂസ്, ചിറോസ്, ഷംസു കളക്കര, ഷാജഹാന്‍ എടക്കര, ശിഹാദ് കൊച്ചി, മുന്ന കാപ്പാട്, ഷിജു കോശി, രാജേഷ് മാരിയപ്പന്‍, സുബൈര്‍ ആലുവ, ജഹാന്‍ഷാ, നവാസ് കൊല്ലം, നിസാര്‍ തിരൂരങ്ങാടി, അഷ്റഫ് കൊച്ചി, ശിഫിന്‍ അക്ബര്‍, ഷഫീക് അക്ബര്‍, ഷാരൂക്, ഷഹീറുദീന്‍, നിസാര്‍ കൊച്ചി, ലിന്‍സി ബേബി, സരിത മോഹന്‍, ജ്യോതി സതീഷ്, ഹിബാ ബഷീര്‍, ആമിന അക്ബര്‍, ദിവ്യ പ്രശാന്ത്, ശ്രീജ ദീപക്, അലീന സുസന്‍, ലീന മരിയ, ഗോപിക സതീഷ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. നിഖില്‍ മോഹന്‍, ഗ്രീഷ്മ, അലീന സൂസന്‍, ലീന മരിയ എന്നിവരുടെ നൃത്തങ്ങള്‍സദസ്സിനെ ആവേശം കൊള്ളിച്ചു. സജിന്‍, സുബി സുനില്‍ എന്നിവര്‍ അവതാരകരായിരുന്നു. വിവിധ ഗെയിം ഷോകളില്‍വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ സുരേഷ്, അക്ബര്‍ ആലംകോട്, ഷാനിര്‍ എടത്തനാട്ടുകര, പ്രശാന്ത്, ദീപക്, ഫൈസല്‍ ഫറോക്ക്, ബേബി കുര്യച്ചന്‍, ഷീജ അക്ബര്‍ തുടങ്ങിയവര്‍ സമ്മാനിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍