ത്രേസ്യാമ്മ ജോസഫ് നിര്യാതയായി
Thursday, November 26, 2015 9:18 AM IST
ന്യൂഡല്‍ഹി: മൂവാറ്റുപുഴ കാവുംപടി കുബ്ളംചുവട്ടില്‍ പരേതനായ തൊമ്മന്‍ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (87) ആര്‍കെ പുരം സെക്ടര്‍ അഞ്ചിലുള്ള ക്വാര്‍ട്ടേഴ്സ് നമ്പര്‍ ഏഴില്‍ നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആര്‍കെപുരം സെക്ടര്‍ രണ്ടിലുള്ള സെന്റ് തോമസ് ചര്‍ച്ചില്‍ ആരംഭിച്ച് സംസ്കാരം ബാദ്ര ഹോസ്പിറ്റലിനു സമീപമുള്ള സെന്റ് തോമസ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍. പരേത വാഴക്കുളം മുണ്ടയ്ക്കല്‍ കുടുംബാംഗം.

മക്കള്‍: ബാബു ജോസഫ് (മൂവാറ്റുപുഴ), ജോര്‍ജ് കുര്യന്‍ ജോസഫ് (ഡല്‍ഹി), ലാസന്‍ ജോസഫ് (മൂവാറ്റുപുഴ). മരുമക്കള്‍: ജയ, ആന്‍സി (ടീച്ചര്‍, ഹോളി ചൈല്‍ഡ് ഓക്സിലിയം സ്കൂള്‍, ഡല്‍ഹി), ആനി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്