ഹാജിമാര്‍ക്കും വോളന്റിയര്‍മാര്‍ക്കും ഫ്രട്ടേണിറ്റി ഫോറത്തിന്റെ 'മിന ടെന്റ് ലോക്കേറ്റര്‍'
Tuesday, September 22, 2015 8:16 AM IST
മക്ക: ഹജ്ജ് വോളന്റിയര്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകരുടെ കാത്തിരിപ്പിനു വിരാമമായി 'മിന ടെന്റ് ലോക്കേറ്റര്‍' ആപ്ളിക്കേഷന്‍. ഇന്ത്യ ഫ്രട്ടേണിറ്റി ഫോറമാണ് ഹാജിമാര്‍ക്കും സേവനത്തിനിറങ്ങുന്ന വോളന്റിയര്‍മാര്‍ക്കും വളരെയധികം ഉപകാരപ്പെടുന്ന രീതിയിലുള്ള ആപ്ളിക്കേഷന്‍ നിര്‍മിച്ചത്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ളിക്കേഷന്റെ സഹായത്തോടെ ഏത് രാജ്യത്തുള്ള ഹാജിമാര്‍ക്കും അവരുടെ തമ്പുകളിലേക്കെത്തുന്ന വഴികണ്ടുപിടിക്കാനാവും.

2006 ലെ മിന ദുരന്തത്തിനുശേഷം പുതുക്കിയ മിനിയിലെ നമ്പര്‍ സംവിധാനം വളരെയധികം വ്യവസ്ഥാപിതവും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്നതുമാണ്. ഒരോ ടെന്റുകള്‍ക്കുമുള്ള പ്രത്യേക നമ്പര്‍ ആ ടെന്റില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന തൂണുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മിനായിലെ വലിയ റോഡുകള്‍ക്കും ചെറിയ വഴികള്‍ക്കും പ്രത്യേകം നമ്പര്‍ നല്‍കി, ആ നമ്പരുകള്‍ ടെന്റിലെ നമ്പരുമായി ചേര്‍ത്ത് ഒന്ന്, രണ്ട് അക്ഷരമാല ക്രമത്തിലാണ് ടെന്റി നമ്പര്‍ നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആവര്‍ത്തനം ഉണ്ടാവില്ല. വോളന്റിയറോ, തീര്‍ഥാടകനോ നില്‍ക്കുന്ന സ്ഥലത്തെ ടെന്റ് നമ്പറും ഹാജിയെ എത്തിക്കേണ്ട സ്ഥലത്തെ ടെന്റ് നമ്പരും (ഇത് ഹാജിമാരുടെ ഗ്രൂപ്പുകള്‍ നല്‍കുന്ന കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്). ആപ്പില്‍ നല്‍കിയാല്‍ പോകേണ്ട സ്ഥലത്തേക്കുള്ള വഴിയും ദൂരവും ശരാശരി എത്താനുള്ള സമയവും സ്ക്രീനില്‍ തെളിയും. ഏതെങ്കിലും കാരണവശാല്‍ ഹാജിമാര്‍ക്ക് ടെന്റ് നമ്പര്‍ അറിയില്ലെങ്കിലും ഫ്രട്ടേണിറ്റി ഫോറം വോളന്റിയര്‍മാര്‍ക്ക് നല്‍കുന്ന മാപ് പരിശോധിച്ച് ഹാജിയുടെ നമ്പര്‍ കണ്ടു പിടിക്കാന്‍ കഴിയും.

ഫ്രട്ടേണിറ്റി ഫോറം യുഎസിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി എംബിഎ വിദ്യാര്‍ഥിയുമായ മുഹമ്മദ് മുക്താറാണ് ആപ്ളിക്കേഷന്‍ നിര്‍മിച്ചത്. കുസാറ്റ് കൊച്ചിനില്‍ നിന്ന് ബിടെക് പൂര്‍ത്തിയാക്കിയ മുക്താര്‍ ഒറാക്കിള്‍ ഇന്ത്യയില്‍ ജോലി ചെയ്യവെയാണ് ഉപരിപഠനാര്‍ഥം അമേരിക്കയിലെത്തിയത്. ഫ്രട്ടേണിറ്റി ഫോറം മീഡിയ ആന്‍ഡ് ഐടി ഇന്‍ചാര്‍ജ് ഒമര്‍ ഹുസൈനാണ് ഇതിനുവേണ്ട വിവരങ്ങള്‍ ശേഖരിച്ചു നല്‍കിയത്.

ഗൂഗിള്‍ പ്ളേസ്റ്റോറില്‍ പബ്ളിഷ് ചെയ്ത ആപ്ളിക്കേഷന്‍ ഇന്‍സ്റാള്‍ ചെയ്യാന്‍ 'മിന ടെന്റ് ലോക്കേറ്റര്‍' എന്ന് പ്ളേസ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ മതി. ഇന്‍സ്റാള്‍ ചെയ്ത് ഒരുതവണ പ്രവര്‍ത്തിപ്പിച്ചാല്‍ പിന്നീട് പ്രവര്‍ത്തിക്കുന്നതിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈവര്‍ഷം പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും എല്ലാ ടെന്റുകളുടേയും ഇന്‍ഫര്‍മേഷന്‍ ലഭ്യമാണ്. വൈകാതെ ഇതിന്റെ പരിഷ്കരിച്ച മുതവ്വിഫ് നമ്പര്‍ കൂടി ചേര്‍ത്ത പുതിയ വേര്‍ഷന്‍ പുറത്തിറക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്കും അവര്‍ക്ക് സേവനം ചെയ്യുന്ന വോളന്റിയര്‍മാര്‍ക്കും ഇത് വളരെയധികം ഉപകാരപ്പെടുമെന്നും ഫ്രട്ടേണിറ്റി ഫോറത്തിന്റെ സേവന ചരിത്രത്തിന്റെ തൊപ്പിയില്‍ പൊന്‍തൂവല്‍ ചാര്‍ത്തുന്നതാണ് ഇതെന്നും ആപ്ളിക്കേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ പില്‍ഗ്രിം വെല്‍ഫെയര്‍ ഫോറം (ഐപിഡബ്ള്യുഎഫ്) പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഖാന്‍ പറഞ്ഞു. ആപ്ളിക്കേഷന്റെ ഉപയോഗവും മിനയിലെ നമ്പര്‍ സംവിധാനവും അബ്ദുല്‍ ഗനി വിവരിച്ചു. ഇന്ത്യ ഫോറം സെക്രട്ടറി അയൂബ് ഹക്കീം, എക്സിക്യൂട്ടീവ് മെംബര്‍ സക്കരിയ,

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്കും അവരെ സേവിക്കുന്ന വോളന്റിയര്‍മാക്കും മിനയില്‍ ഇത് വളരെയധികം ഉപകാരപ്പെടും. അപ്ളികേഷന്‍ ലോഞ്ച് ചെയ്ത് ഇന്ത്യന്‍ പില്‍ഗ്രിം വെല്‍ഫയര്‍ ഫോറം പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഖാന്‍ സംസാരിച്ചു. ഫ്രട്ടേണിറ്റി ഫോറം ജിദ്ദ റീജണല്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ആപ്ളിക്കേഷന്റെ ഉപയോഗവും മിനയിലെ നമ്പറിംഗ് സിസ്റവും അബ്ദുള്‍ ഗനി വിവരിച്ചു. ഇന്ത്യ ഫോറം സെക്രട്ടറി അയൂബ് ഹക്കീം, എക്സിക്യുട്ടിവ് മെംബര്‍ സകരിയ, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റെ അഷ്റഫ് മൊറയൂര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍