ഓണം ഫെസ്റ് 2015: ഒക്ടോബര്‍ രണ്ടിന്
Friday, September 11, 2015 6:39 AM IST
കുവൈത്ത് സിറ്റി: മാവേലിക്കര അസോസിയേഷന്റെ ഓണാഘോഷം 'ഓണം ഫെസ്റ് 2015' ഒക്ടോബര്‍ രണ്ടിനു (വെള്ളി) അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടക്കും.

ആഘോഷത്തോടനുബന്ധിച്ച് മഹാബലി, കുമ്മാട്ടി നൃത്തം, പുലികളി, ഗാനമേള തുടങ്ങിയ കലാപരിപാടികളും ഓണസദ്യയുമുണ്ടാകും.

വിവരങ്ങള്‍ക്ക്: സാബു മാവേലിക്കര 65849043.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍