യൂത്ത് ഇന്ത്യ നീന്തല്‍ മല്‍സരം സംഘടിപ്പിക്കുന്നു
Friday, September 11, 2015 6:29 AM IST
കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ കുവൈത്ത് നീന്തല്‍ മല്‍സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 18നു (വെള്ളി) വൈകുന്നേരം മൂന്നിനു റോഡ് നമ്പര്‍ 80 ല്‍ കുവൈത്ത് ന്യൂസ് ഏജന്‍സിക്കും (ഗഡചഅ) റെഡ്ക്രസന്റിനും എതിര്‍വശമുള്ള കുവൈത്ത് സ്പോര്‍ടിംഗ് ക്ളബ് സ്വിമ്മിംഗ് പൂളിലാണു മത്സരങ്ങള്‍.

ഫഹാഹീല്‍, അബാസിയ, ഫര്‍വാനിയ, സാല്‍മിയ എന്നീ നാലു സോണുകള്‍ തമ്മിലാണു മല്‍സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. 25 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 25 മീറ്റര്‍ ബാക്ക് സ്ട്രോക്ക്, 25 ത 4 മീറ്റര്‍ റിലേ എന്നിവയാണ് മല്‍സരയിനങ്ങള്‍. കൂടാതെ ആകര്‍ഷകമായ ഗ്രൂപ്പ് ഗെയിം വാട്ടര്‍ പോളോ മത്സരവും ഉണ്ടായിരിക്കും.

മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ംംം.്യീൌവേശിറശമസൌംമശ.രീാ എന്ന വെബ്സൈറ്റിലൂടെ പേര് രജിസ്റര്‍ ചെയ്യേണ്ടതാണെന്നു സംഘാടകര്‍ അറിയിച്ചു. 97391646 എന്ന നമ്പരില്‍ വാട്സ്ആപ്പിലൂടെയും പേര് രജിസ്റര്‍ ചെയ്യാവുന്നതാണ്.

വിവരങ്ങള്‍ക്ക് 97391646, 67714948.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍