പുനലൂര്‍ സ്വദേശി അല്‍കോബാറില്‍ അന്തരിച്ചു
Friday, July 24, 2015 5:49 AM IST
അല്‍കോബാര്‍: കൊല്ലം പുനലൂര്‍ കാരിയറ മൈലാടുംപാറ പുത്തന്‍വീട്ടില്‍ ഉമ്മര്‍ റാവുത്തര്‍ ഖുല്‍സും ബീവി ദമ്പതികളുടെ മകന്‍ ഷെരിഫ് (47) അല്‍ കോബാറില്‍ ഹൃദയാഘാതം മൂലം മരിച്ചു.

13 വര്‍ഷം ജിദ്ദയിലായിരുന്ന ഷെരിഫ് 13 മാസങ്ങള്‍ക്ക് മുമ്പാണ് അല്‍കോബാറില്‍ എത്തിയത്. ഹൌസ് ഡ്രൈവര്‍ ആയി ജോലി നോക്കുകയായിരുന്നു. മൃതദേഹം അല്‍കോബാര്‍ കിംഗ് ഫഹദ് സ്പെഷലിസ്റ് ആശുപത്രി മോര്‍ച്ചറിയില്‍.

ഭാര്യ: ഹയറുംനിസ. മകന്‍: ഫവാസ്. സഹോദരങ്ങള്‍: അഷറഫ്, സബിയത്ത്, ഷൈലജ.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മണികുട്ടന്‍ പെരുമ്പാവൂര്‍ പൂര്‍ത്തീകരിച്ചു വരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം