അബുദാബിയില്‍ വടകര മഹോത്സവം മേയ് ഒന്നിനും പതിനാലിനും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, April 28, 2015 7:02 AM IST
അബുദാബി: വടകര എന്‍ആര്‍ഐ ഫോറം സംഘടിപ്പിക്കുന്ന വടകര മഹോത്സവം മേയ് ഒന്ന്, 14 തീയതികളില്‍ നടക്കും.

മേയ് ഒന്നിന് (വെള്ളി) മലയാളി സമാജത്തില്‍ നടക്കുന്ന ഗ്രാമീണ മേളയാണു പരിപാടിയുടെ മുഖ്യ ആകര്‍ഷണം. വൈകുന്നേരം ആറിനു കൊടിയേറ്റോടെ പരിപാടികള്‍ ആരംഭിക്കും. ഗ്രാമീണ കലാപരിപാടികള്‍, വടകരയുടെ തനത് ഭക്ഷ്യ വിഭവങ്ങള്‍ വിളമ്പുന്ന സ്റാളുകള്‍ ലൈവ് കുക്കിംഗ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യമേളയില്‍ രുചികരവും വൈവിധ്യമാര്‍ന്നതുമായ നാല്‍പ്പത്തിരണ്േടാളം വിഭാവങ്ങളാകും തയാറാക്കുക. മുട്ടമാല, പിഞ്ഞാണത്തപ്പം, കലത്തപ്പം, കുഞ്ഞിപ്പത്തില്‍, ഉന്നക്കായ, ഇലയട, ഇലാഞ്ചി, മുട്ടസുറുക്ക, കായ പോള തുടങ്ങിയ വടകരവിഭവങ്ങള്‍ ലഭ്യമാകും. മേളയില്‍ ഗാര്‍ഹിക കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്.

14നു (വ്യാഴം) അബുദാബി ഐഎസ്സിയില്‍ നടക്കുന്ന കലാസംഗമത്തില്‍ സിനിമാതാരം ആശാ ശരത് അവതരിപ്പിക്കുന്ന വിവിധ നൃത്തങ്ങള്‍, പ്രമുഖ ഗായിക വൈക്കം വിജയലക്ഷ്മി, ഐഡിയ സ്റാര്‍ സിംഗര്‍ സായ് ബാലന്‍, ഹിഷാം എന്നിവരുടെ ഗാനമേള ഉണ്ടാകും.

യുണിവേഴ്സല്‍ ഹോസ്പിറ്റലാണു വടകര മഹോത്സവം സ്പോണ്‍സര്‍ ചെയ്യുന്നത്.

പ്രസിഡന്റ് പി. രവീന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ബഷീര്‍, സെക്രട്ടറി പി.എം. മൊയ്തു, ഡോ. ഷബീര്‍ നെല്ലിക്കോട്, കെ. വാസു, ബാബു വടകര, കെ. സത്യനാഥന്‍, മനോജ് പറമ്പത്ത്, സോമരാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള