ജിദ്ദ സ്പീക്കേഴ്സ് ഫോറം സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം ആരംഭിച്ചു
Friday, March 20, 2015 4:56 AM IST
ജിദ്ദ: ഇംഗ്ളീഷ് പ്രസംഗപാടവ പരിപോഷണവും പ്രായോഗിക ഇംഗ്ളീഷ് ഭാഷാ പരിജ്ഞാന വികാസവും മുഖ്യ ലക്ഷ്യമായി പ്രവര്‍ത്തിച്ചുവരുന്ന 'ജിദ്ദ സ്പീക്കേഴ്സ് ഫോറ'ത്തിന്റെ 43-ാം സെഷന്‍ പുതിയ ഘട്ടത്തിന്റെ പ്രഖ്യാപനത്തോടെ നടന്നു. ശറഫിയ അല്‍റയാന്‍ ഇന്റര്‍നാഷണല്‍ പോളിക്ളിനികില്‍ നടന്ന ഫോറം പരിപാടിയില്‍ പ്രസിഡന്റ് കെ.ടി. അബൂബക്കര്‍ പുതിയ സര്‍ട്ടിഫിക്കേഷന്‍ പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ചു. ഓരോ സെഷനുകളിലും ഏറ്റവും മികച്ച പ്രിപേര്‍ഡ് സ്പീക്കര്‍, മികച്ച ടേബിള്‍ ടോപിക് സ്പീക്കര്‍, മികച്ച ഇവാലുവേറ്റര്‍ എന്നിവര്‍ക്കു പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണു പുതിയ പദ്ധതി.

അല്‍റയാന്‍ ഇന്റര്‍നാഷണല്‍ പോളിക്ളിനികില്‍ നടന്ന ചൊവ്വാഴ്ച നടന്ന 43-ാം സെഷനില്‍ മികച്ച പ്രിപേര്‍ഡ് സ്പീക്കറായി ടി.എം. ശിഹാബുദ്ദീന്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ടേബിള്‍ ടോപിക് സ്പീക്കര്‍, ഇവാലുവേറ്റര്‍ എന്നീ സ്ഥാനങ്ങള്‍ ടി.എം. അലവിക്കുട്ടി കരസ്ഥമാക്കി. പരിപാടിയില്‍ ഫോറം പ്രസിഡന്റ് കെ.ടി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നാസര്‍ വേങ്ങര മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി എഞ്ചി. താഹിര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കവിയും എഴുത്തുകാരനുമായ അരുവി മോങ്ങം മുഖ്യാതിഥിയായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍