എസ്എന്‍ഡിപി സൌത്താംപ്ടണ്‍ കുടുംബയൂണിറ്റ് ഉദ്ഘാടനം ഓഗസ്റ് രണ്ടിന്
Wednesday, July 30, 2014 7:19 AM IST
സൌത്താംപ്ടണ്‍: ഇംഗ്ളണ്ടിലെ എല്ലാ ശ്രീനാരായണിയരേയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിന്റെ ഭാഗമായി എസ്എന്‍ഡിപി യുകെ ശാഖായോഗം 6170 സൌത്താംപ്ടണില്‍ പുതിയ കുടുംബ യൂണിറ്റ് രൂപീകരിക്കുന്നു.

ശാഖ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ഓഗസ്റ് രണ്ടിന് വൈകുന്നേരം അഞ്ചിനാണ് സമ്മേളനം.

ഉദ്ഘാടന സമ്മേളനത്തില്‍ എസ്എന്‍ഡിപി യുകെ ശാഖായോഗം സെക്രട്ടറി വിഷ്ണു നടേശനും പ്രസിഡന്റ് സുജിത് ഉദയനും പങ്കെടുക്കും. സൌമ്യ ഉല്ലാസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സുധാകരന്‍ പാല മുഖ്യപ്രഭാഷണം നടത്തും. ശ്രീനാരായണ ഗുരുദേവന്റെ മഹത് വചനങ്ങളും ദര്‍ശനങ്ങളും അറിയുന്നതിനും അറിയിക്കുന്നതിനുംവേണ്ടി ഗുരദേവ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എല്ലാ ശ്രീനാരായണീയ ഭക്തരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സൌമ്യ ഉല്ലാസ് 0783 298 6856.

സമ്മേളനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: 55 ഗശിീി അ്ലിൌല, ജീീഹല, ആഒ15 3ജഒ.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്