ജനസംസ്കൃതി നാടക കൂട്ടായ്മ സംഘടിപ്പിച്ചു
Tuesday, May 13, 2014 8:01 AM IST
ന്യൂഡല്‍ഹി: ജനസംസ്കൃതി ദ്വാരക ബ്രാഞ്ച് കൂട്ടായ്മ സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാഡമി അഖിലേന്ത്യ തലത്തില്‍ നടത്തിയ അമേച്വര്‍ നാടക മത്സരത്തില്‍ സമ്മാനാര്‍ഹരായവരെ ചടങ്ങില്‍ ആദരിച്ചു.

മികച്ച രണ്ടാമത്തെ നാടകമായി തെരഞ്ഞെടുക്കപ്പെട്ട എന്തിഹ മന്മാനസേ യിലെ കലാകാരന്മാരെയും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ഗുല്‍മക്കായി എന്ന നാടകത്തിലെ വിജയകുമാര്‍, മികച്ച നടി ഗായത്രി നായര്‍, ഏറ്റവും നല്ല രണ്ടാമത്തെ നാടകത്തിന്റെ രചയിതാവ് അനില്‍ പ്രഭാഷകരന്‍ എന്നിവരേയും അനുമോദിച്ചു. ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയ നാടകാന്തം രവീന്ദ്രന്റെ ശില്‍പ്പികളെയും അനുമോദിച്ചു.

ചടങ്ങില്‍ ഓംചേരി എന്‍.എന്‍ പിള്ള, ജോ മാത്യു, ആകാശവാണിയിലെ മുന്‍ വാര്‍ത്താ അവതരാകന്‍ ഗോപന്‍, കേരള ഹൌസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ റീത്ത എസ്. പ്രഭ, നാടകസംവിധായകന്‍ എം.വി സന്തോഷ്, അജിത് ജി. മണിയന്‍, ജനസംസ്കൃതി ദ്വാരകയെ പ്രതിനിധീകരിച്ച് രവീന്ദ്രനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

കഥകളിയാശാന്‍ കലാമണ്ഡലം രാമന്‍കുട്ടി അവതരിപ്പിച്ച ചൊല്ലിയാട്ടം, ഗോപന്റ കവിത, പഴയ മലയാള ഗാനങ്ങള്‍, ജനസംസ്കൃതി ദ്വാരകയുടെ നാടന്‍ പാട്ട് എന്നിവയും നടന്നു.