നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിന് പുതിയ ഭാരവാഹികള്‍
Tuesday, April 8, 2014 7:13 AM IST
കുവൈറ്റ്: നായര്‍ സര്‍വീസ് സൊസൈറ്റി, കുവൈറ്റ് വിവിധ ഏരിയാകള്‍ കേന്ദ്രീകരിച്ച് മാര്‍ച്ചില്‍ നടത്തിയ പതിമൂന്നാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗങ്ങളില്‍ നിന്നും 2014-15 നടപ്പുവര്‍ഷത്തെ പ്രതിനിധിസഭാംഗങ്ങളെയും അവരില്‍നിന്നും എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുക്കുകയും വാര്‍ഷിക റിപ്പോര്‍ട്ടും ഓഡിറ്റു ചെയ്ത കണക്കും അവതരിപ്പിച്ച് പാസാക്കുകയും ചെയ്തു.

ഏപ്രില്‍ നാലിന് മംഗഫിലെ സംഗീതാ ഓഡിറ്റോറിയത്തില്‍ നടപ്പുവര്‍ഷത്തെ ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി താഴെപ്പറയുന്ന ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹകളായി കെ.പി. മണികണ്ഠന്‍ (പ്രസിഡന്റ്), സന്തോഷ്കുമാര്‍. കെ (ജനറല്‍ സെക്രട്ടറി), ഗുണപ്രസാദ് ജി നായര്‍ (ട്രഷറര്‍), സജിത് സി. നായര്‍ (വൈസ് പ്രസിഡന്റ്), വേണുഗോപാല്‍ വി. ആര്‍, അനൂപ് സോമന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), മനോജ് കുമാര്‍ എം.കെ (ജോയിന്റ് ട്രഷറര്‍) എന്നിവരേയും ജനറല്‍ പ്രോഗ്രാം കണ്‍വീനറായി ശശികുമാര്‍ കര്‍ത്ത, ചാരിറ്റി കോഓര്‍ഡിനേറ്റര്‍ വിജയകുമാര്‍, സിസ്റം കോഓര്‍ഡിനേറ്റര്‍ ദീപേഷ് കുമാര്‍, സര്‍വീസ് ദ്വൈവാരിക കോഓര്‍ഡിനേറ്റര്‍ ദാമോദരന്‍ നായര്‍, മെംബര്‍ഷിപ്പ് കാമ്പയിനര്‍ പ്രതാപ് ചന്ദ്രന്‍, ജോയിന്റ് മെംബര്‍ഷിപ്പ് കാമ്പയിനര്‍ ഹരി വി. പിള്ള. എന്നിവരേയും തെരഞ്ഞെടുത്തു.

ഉപദേശകസമിതി അംഗങ്ങള്‍: എം.ആര്‍. രവീന്ദ്രന്‍ നായര്‍, മുരളീകൃഷ്ണന്‍. പി, ദാമോദരന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, വിജയന്‍ പിള്ള.

ഏരിയ കോഓര്‍ഡിനേറ്റന്മാര്‍: ഹരികുമാര്‍ (അബുഹലീഫ/മഹബൂള) സജികുമാര്‍ പിള്ള (മംഗഫ്/അഹ്മദി), ജി. രാധാകൃഷ്ണന്‍ നായര്‍ (ഫാഹേല്‍/മിനാഅബ്ദുള്ള), പ്രസാദ് എന്‍. പിള്ള (റിഗായ്), ബിനു രാജ് (ഫര്‍വാനിയ), സന്തോഷ്. വി. (അബാസിയ/ഹസാവി), സന്ദീപ് (സാല്‍മിയ/ഷര്‍ഖ്).

നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിന്റെ പേട്രണ്‍മാരായി സുനില്‍ മേനോന്‍, ആര്‍.സി.സുരേഷ് എന്നിവര്‍ തുടരും.

പ്രസിഡന്റ് കെ.പി. മണികണ്ഠന്‍ അധ്യക്ഷപ്രസംഗത്തില്‍ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളേയും സ്വാഗതം ചെയ്ത് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സന്തോഷ്കുമാര്‍, ട്രഷറര്‍ ഗുണപ്രസാദ് ജി.നായര്‍, മുന്‍ വര്‍ഷത്തെ ഭാരവാഹികളായ എം.ആര്‍.രവീന്ദ്രന്‍ നായര്‍, പ്രസാദ് പത്മനാഭന്‍, ദിലീപ് നായര്‍ എന്നിവര്‍ എല്ലാവരേയും അഭിനന്ദിച്ച് പ്രസംഗിച്ചു. മുരളീധരന്‍ പുതൂര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്