മെഗാഷോ 'താരവിസ്മയം 2014' സംഘടിപ്പിച്ചു
Tuesday, March 11, 2014 8:01 AM IST
ന്യൂഡല്‍ഹി: ഫരീദാബാദിലെ സെക്ടര്‍ -3 ലെ ശ്രീ അയ്യപ്പ ക്ഷേത്ര ഓഡിറ്റോറിയത്തിന്റെയും കള്‍ച്ചറല്‍ സെന്ററിന്റെയും നിര്‍മാണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ഷോ 'താരവിസ്മയം 2014' മാര്‍ച്ച് എട്ടിന് (ശനി) നടന്നു.

പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണന്‍, അഖില ആനന്ദ്, റഹ്മാന്‍, ആല്‍ഫി എന്നിവരുടെ ഗാനമേളയും കോമഡി സ്റാര്‍സ് രാജാസാഹിബ്, സാജു കൊടിയന്‍, ഹരിശ്രീ മാര്‍ട്ടിന്‍ ആന്‍ഡ് അഞ്ജന അപ്പുക്കുട്ടന്‍ എന്നിവര്‍ ഹാസ്യ പരിപാടികളും കാണികള്‍ക്ക് വിരുന്നായി.

റിപ്പോര്‍ട്ട്: പി. ബാലന്‍