ഡല്‍ഹി നജഫ്ഗഡ് വലിയ പൊങ്കാല : പ്രത്യേക യോഗം ജനുവരി 26ന്
Friday, January 24, 2014 10:09 AM IST
ന്യൂഡല്‍ഹി: ഫെബ്രുവരി 16ന് നടക്കുന്ന നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സുഗമമായ നടത്തിപ്പിനും വേണ്ടി ജനുവരി 26ന് (ഞായര്‍) വൈകുന്നേരം നാലിന് ആര്‍.കെ പുരം സെക്ടര്‍ നാലിലെ ഡല്‍ഹി മലയാളി അസോസിയേഷന്‍ ഓഫീസിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ (ഉലഹവശ ങമഹമ്യമഹലല അീരശമശീിേ, 15അ , കിശെേൌശീിേമഹ അൃലമ, ടലരീൃ കഢ, ഞ ഗ ജൌൃമാ) ഭക്തജനങ്ങളുടെയും അഭ്യുദയ കാംക്ഷികളുടെയും ഒരു യോഗം ചേരുന്നതാണെന്ന് നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പ്രസിഡന്റ് പി.ആര്‍ പ്രേമചന്ദ്രന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9891302376, 8800317023, 9811224122.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി