എന്‍എംഎ ക്രിസ്മസ്, നവവത്സരമാഘോഷിച്ചു
Tuesday, January 14, 2014 10:22 AM IST
ന്യൂഡല്‍ഹി : നരേല മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, നവവത്സരാഘോഷം സെന്റ് ജോണ്‍ മേരി വിയന്നൈ സ്കൂള്‍ അങ്കണത്തില്‍ ജനുവരി 12 നു (ഞായര്‍) രാവിലെ 11 മുതല്‍ അസോസിയേഷന്‍ പ്രസിഡന്റ് ടോണി തോമസിന്റെ അധ്യക്ഷതയില്‍ ആഘോഷിച്ചു.

ബേബി ആതിര നായര്‍ ആലപിച്ച പ്രാര്‍ഥനാ ഗാനത്തിലൂടെ ആരംഭിച്ച ആഘോഷ പരിപാടിയില്‍ നരേല മലയാളി അസോസിയേഷന്‍ സെക്രട്ടറി പി.ഗോപാല കൃഷ്ണന്‍ സദസിനെ സ്വാഗതം ചെയ്തു. തുടര്‍ന്നു നടന്ന അധ്യക്ഷ പ്രസംഗത്തില്‍ എന്‍എംഎ പ്രസിഡന്റ് ടോണ്‍ തോമസ് ഈ പ്രദേശത്തെ മലയാളികളുടെ ഐക്യത്തെക്കുറിച്ചും ആയതിന്റെ അനിവാര്യതയെകുറിച്ചും ഓര്‍മിപ്പിച്ചു. തുടര്‍ന്ന് എന്‍എംഎയുടെ സ്ഥാപക പ്രസിഡന്റും മുഖ്യാതിഥിയുമായ സി.വത്സലന്‍ നിലവിളക്ക് കൊളുത്തിയും കേക്ക് മുറിച്ചും എന്‍എംഎയുടെ ക്രിസ്മസ്, നവവത്സരാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

വിവിധ ലക്ഷ്യങ്ങളോടെ രൂപം കൊള്ളുന്ന പ്രവാസി മലയാളികളുടെ ഓരോ സംഘടനകളുടെയും പൂജാ സമിതികളുടെയും പരമപ്രദാനമായ ലക്ഷ്യം മലയാളികളുടെ സാമൂഹ്യ, സാംസ്കാരിക ഉന്നമനം ആയിരിക്കണം എന്നും ആയതിനുവേണ്ടി ആയിരിക്കണം അവര്‍ നിലകൊള്ളേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചടങ്ങില്‍ പങ്കെടുക്കുവാന്‍ സാധിച്ചതിലുള്ള സന്തോഷം ഫാ. അനില്‍ പങ്കുവച്ചു. ട്രഷറര്‍ നന്ദി രേഖപ്പെടുത്തി.

തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് തംബോല കളിയും അരങ്ങേറി. വി.വി.രാജു അവതരിപ്പിച്ച മിമിക്രിയും മാസ്റര്‍ അന്‍ഷു രാജ് അവതരിപ്പിച്ച യോഗാ ടിപ്സും ഏവരെയും ആകര്‍ഷിച്ചു. കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാവര്‍ക്കും സമ്മാനങ്ങളും തംബോല കളിയിലെ വിജയികള്‍ക്ക് കാഷ് പ്രൈസും വിതരണം ചെയ്തു. തുടര്‍ന്ന് ദേശീയ ഗാനം ആലപിച്ചു. ഉച്ച ഊണോടുകൂടി ആഘോഷ പരിപാടികള്‍ക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: പി. ഗോപാലകൃഷ്ണന്‍