ജസോളയിലെ ദേവാലയം കൂദാശ ചെയ്തു
Sunday, December 8, 2013 1:55 AM IST
ന്യൂഡല്‍ഹി: വിശുദ്ധ യൂദാ തദ്ദേവൂസിന്റെ നാമധേയത്തിലള്ള മലങ്കര സഭയുടെ ജസോളയിലുള്ള ദേവാലയം കൂദാശ ചെയ്തു.

മലങ്കര സഭ ബാഹ്യകേരള ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, ഡല്‍ഹി അതിരൂപത മെത്രാന്‍ ഡോ.അനില്‍ ജോസ് തോമസ് കൂട്ടോ, ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍.കുര്യാക്കോസ് ഭരണികുളങ്ങര, ഫാ.വര്‍ഗീസ് മറ്റമന, ഫാ.ഡാനിയേല്‍ കുഴിതടത്തില്‍ എന്നിവര്‍ കൂദാശ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികരും സന്ന്യാസിനിമരും വലിയ വിശ്വാസി സമൂഹവും തിരുകര്‍മ്മങ്ങളില്‍ സംബന്ധിച്ചു.