മണ്ഡല പൂജാ മഹോത്സവത്തില്‍ തിരുനക്കര വിശ്വരൂപ ഭജന്‍ സംഘം ഭജന നടത്തി
Monday, December 2, 2013 12:34 PM IST
ന്യൂഡല്‍ഹി: ശ്രീ അയ്യപ്പ പൂജാ സമിതി, മയൂര്‍ വിഹാര്‍ ഫേസ്2 ലെ 41 ദിവസം നീണ്ടു നില്‍ക്കുന്ന മണ്ഡല പൂജാ മഹോത്സവത്തില്‍ കോട്ടയത്തെ തിരുനക്കര വിശ്വരൂപ ഭജന്‍ സംഘം ഭജന നടത്തി. മയൂര്‍ വിഹാര്‍ ഫേസ്2 ലെ പോക്കറ്റ് സിയിലുള്ള ശിവമന്ദിറിലാണ് മണ്ഡല കാലത്ത് 41 ദിവസവും അന്നദാനവും ഭജനകളും ഭക്തി ഗാനങ്ങളും പ്രസാദ വിതരണവുമൊക്കെ നടക്കുന്നത്. രാവിലെ ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന പൂജാദികളില്‍ ദീപാരാധനയും ഉണ്ട്.

കേരളത്തില്‍ നിന്നുള്ള മഞ്ഞപ്ര മോഹനന്‍, വെച്ചൂര്‍ ശങ്കര്‍ തുടങ്ങി പ്രശസ്താരായ കലാകാരന്മാര്‍ ഇതിനോടകം
ശ്രീ അയ്യപ്പ പൂജാ സമിതിയുടെ മണ്ഡല കാല മഹോത്സവത്തില്‍ പരിപാടികള്‍ അവതരിപ്പിച്ചു.

പ്രസിഡന്റ് എസ്. കെ. കുട്ടി, സെക്രട്ടറി സി. പി. സനില്‍, ഖജാന്‍ജി എ. മുരളിധരന്‍ തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: പി.എന്‍.ഷാജി