ഫരീദാബാദ് അയ്യപ്പക്ഷേത്രത്തിലെ മണ്ഡലപൂജ, മകരവിളക്ക് മഹോത്സവം നവംബര്‍ 16 മുതല്‍
Tuesday, November 12, 2013 7:00 AM IST
ഫരീദാബാദ്: സെക്ടര്‍ മൂന്ന് ശ്രീ അയ്യപ്പക്ഷേത്രത്തിലെ മണ്ഡലപൂജ, മകരവിളക്ക് മഹോത്സവം നവംബര്‍ 16 മുതല്‍ ജനുവരി 14 വരെ ഭക്തിസാന്ദ്രമായി ആഘോഷിക്കുന്നു.

നവംബര്‍ 16ന് രാവിലെ 5.30ന് നിര്‍മാല്യദര്‍ശനം, ആറിന് മഹാഗണപതിഹോമം, വൈകുന്നേരം 6.15ന് ദീപാരാധന, 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിലും മണ്ഡലപൂജ ഉദ്ഘാടനവും ശാരദ റാട്ടോര്‍ എംഎല്‍എ, ഡിബിസിസി സെക്രട്ടറി കെ.എന്‍ ജയരാജ്, മുന്‍സിപ്പല്‍ കൌണ്‍സിലര്‍ റാവു രാംകുമാര്‍ എന്നിവര്‍ നിര്‍വഹിക്കും.

ചടങ്ങില്‍ 2014 മാര്‍ച്ച് എട്ടിന് നടക്കുന്ന താരവിസ്മയം 2014 മെഗാഷോയുടെ പ്രവേശന കൂപ്പണ്‍ന്റെ വിതരണോദ്ഘാടനവും നടക്കും. 7.30ന് ഐഡിയ സ്റാര്‍ സിംഗര്‍ ഫെയിം എം.കെ തുഷാര്‍ അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 10.30ന് അന്നദാനം എന്നിവ നടക്കും.

ഡിസംബര്‍ 26ന് രാവിലെ 5.30ന് നിര്‍മാല്യദര്‍ശനം, ആറിന് മഹാഗണപതിഹോമം, വൈകുന്നേരം 6.15ന് ദീപാരാധന, 7.30ന് കാഞ്ചി കാമകോടി നാട്യവിദ്യാലയം അവതരിപ്പിക്കുന്ന നൃത്യസംഗീത സന്ധ്യ, തുടര്‍ന്ന് 10.30ന് അന്നദാനം എന്നിവ നടക്കും.

2014 ജനുവരി 14ന് രാവിലെ 5.30ന് നിര്‍മാല്യദര്‍ശനം, ആറിന് മഹാഗണപതിഹോമം, ഉച്ചകഴിഞ്ഞ് 1.13ന് മകരസംക്രമപൂജ, നെയ്യഭിഷേകം, 1.30ന് അന്നദാനം, വൈകുന്നേരം 6.15ന് ദീപാരാധന, 6.30ന് സമാപന സമ്മേളനവും ക്ഷേത്ര ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനകര്‍മ്മവും നടക്കും. 7.30ന് പിന്നണി ഗായകന്‍ ഭാവന രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന സംഗീത സദസ്, 10ന് അന്നദാനം എന്നിവ നടക്കുമെന്ന് ദേവസ്വം ജനറല്‍ സെക്രട്ടറി പി. ബാലന്‍ പത്രകുറിപ്പില്‍ അറിയിച്ചു.