കെ.ആര്‍ നാരായണന്റെ സ്മൃതി മണ്ഡപത്തില്‍ ഡിഎംഎ പുഷ്പാര്‍ച്ചന നടത്തി
Saturday, November 9, 2013 9:46 AM IST
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ എട്ടാമത് ചരമ വാര്‍ഷിക ദിനത്തില്‍ യമുനാ തീരത്തെ രാജ്ഘട്ടിലുള്ള ഉദയ ഭൂമിയില്‍ നവംബര്‍ ഒമ്പതിന് (ശനി) രാവിലെ ഡല്‍ഹി മലയാളി അസോസിയേഷന്റെ (ഡിഎംഎ) ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റീസ് കെ.ജി ബാലകൃഷ്ണന്‍, ഓംചേരി എന്‍.എന്‍ പിള്ള, ഡോ. ലീലാ ഓംചേരി, രാഷ്ട്രപതിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.സി ജയരാജന്‍, ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സി. ചന്ദ്രന്‍, വൈസ് പ്രസിഡന്റ് യു. രാധാകൃഷ്ണന്‍ എന്നിവര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

ഡിഎംഎ അഡീഷണല്‍ ജനറല്‍ സെക്രട്ടറി പി. രവീന്ദ്രന്‍, ട്രഷറര്‍ എന്‍.സി ഷാജി, ഇന്റേണല്‍ ഓഡിറ്റര്‍ സി.ബി മോഹനന്‍, ജോയിന്റ് ഇന്റേണല്‍ ഓഡിറ്റര്‍ അഡ്വ. കെ. തോമസ്, സെന്‍ട്രല്‍ എക്സിക്യൂട്ടീവ് മെംബര്‍ പി.എന്‍ ഷാജി, ദില്‍ശാദ് കോളനി ഏരിയ സെക്രട്ടറി അജികുമര്‍ മേടയില്‍, മയൂര്‍ വിഹാര്‍ ഫേസ്1 ഏരിയ സെക്രട്ടറി ശാന്തകുമാര്‍, ലാജ്പത് നഗര്‍ ഏരിയ ചെയര്‍മാന്‍ ഡോ. വി. ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഡോ. ലീലാ ഓംചേരിയുടെ ശിഷ്യരായ മാളവിക അജികുമാര്‍, കാവ്യാ കൃഷ്ണന്‍, അഞ്ജിത വിജയകുമാര്‍, ലീനു സുഗതന്‍ എന്നിവര്‍ സ്മൃതി മണ്ഡപത്തില്‍ സംഗീതാര്‍ച്ചനയും നടത്തി.

നൂറുക്കണക്കിനു ഡിഎംഎ കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങ് രാവിലെ 10.30 നു സമാപിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി