സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ലെ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് എ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും
Thursday, March 28, 2024 4:51 PM IST
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ലെ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച ആ​ച​ര​ണ​വും പെ​സ​ഹാ തി​രു​നാ​ളി​ലെ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും സെ​ന്‍റ് ജോ​ൺ​സ് ദി ​ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ചി​ൽ ന​ട​ത്ത​പ്പെ​ടും. ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​ല​ങ്ക​ര സ​ഭ​യു​ടെ യു​കെ യൂ​റോ​പ്പ് ആ​ൻ​ഡ് ആ​ഫ്രി​ക്ക​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ എ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും

യു​കെ​യി​ലെ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​മാ​രും ഇ​ട​വ​ക ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന പെ​സ​ഹ​യു​ടെ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ വ്യാ​ഴാ​ഴ്ച ര​ണ്ടി​നാ​ണ് ന​ട​ക്കു​ക. എ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ് ഭ​ദ്രാ​സ​ന ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന കാ​ൽ ക​ഴു​കു​ന്ന ശു​ശ്രൂ​ഷ ആ​ണി​ത്.



ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​യു​ടെ ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ആ​രം​ഭി​ക്കും. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.



ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ഉ​യി​ർ​പ്പ് പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും. ഈ ​ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം ന​ൽ​കു​ന്ന തി​രു​മേ​നി​യെ കൂ​ടാ​തെ ഇ​ട​വ​ക വി​കാ​രി ഫാ. ​ടോം ജേ​ക്ക​ബ്, ശെ​മ്മാ​ശ​ൻ കാ​ൽ​വി​ൻ ബെ​ൽ​ഫാ​സ്റ്റ് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.