ഡ​ൽ​ഹി​യി​ൽ ബി​സി​ന​സ് പ​ങ്കാ​ളി​യെ കൊ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി
Thursday, February 29, 2024 1:09 PM IST
ന്യൂ​ഡ​ൽ​ഹി: ബി​സി​ന​സ് പ​ങ്കാ​ളി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഡ​ൽ​ഹി​യി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഈ ​മാ​സം 23 മു​ത​ൽ കാ​ണാ​താ​യ 32കാ​രി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി ഹ​രി​യാ​ന​യി​ലെ സോ​നി​പ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ബി​സി​ന​സ് പ​ങ്കാ​ളി​യാ​യ യു​വാ​വി​നൊ​പ്പം ആ​രം​ഭി​ക്കാ​നി​രു​ന്ന പ്ലേ​സ്‌​കൂ​ളി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ൽ​നി​ന്ന് പോ​യ മ​ക​ൾ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്ന് 24ന് ​യു​വ​തി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി പി​താ​വി​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.