ഡ​ൽ​ഹി​യി​ൽ സ​ലൂ​ണി​നു​ള്ളി​ൽ വെ​ടി​വ​യ്പ്; ര​ണ്ട് പേ​ർ മ​രി​ച്ചു
Saturday, February 10, 2024 4:02 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ന​ജ​ഫ്ഗ​ഡി​ൽ സ​ലൂ​ണി​നു​ള്ളി​ൽ ക​ട​ന്ന് അ​ജ്ഞാ​ത​ർ ര​ണ്ടു​പേ​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. സോ​നു, ആ​ശി​ഷ് എ​ന്നി​വ​രാ​ണ് അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

വെള്ളിയാഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ന​ജ​ഫ്ഗ​ഡി​ലെ ഇ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ​ലൂ​ണി​നു​ള്ളി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്.

സ​ലൂ​ണി​നു​ള്ളി​ൽ ഒ​രാ​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ സ​ലൂ​ണി​ൽ എ​ത്തി​യ പോ​ലീ​സ് ര​ണ്ടു പേ​രെ വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. വെ​ടി​വ​യ്പി​നു പി​ന്ന​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.