മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന് ഡ​ൽ​ഹി​യി​ൽ സ്വീ​ക​ര​ണം
Friday, February 9, 2024 10:10 AM IST
ന്യൂ​​ഡ​​ൽ​​ഹി: സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ലി​​ന് ഡ​​ൽ​​ഹി​​യി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കി. ഫ​​രീ​​ദാ​​ബാ​​ദ് രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ളെ​​മു​ത​ൽ ന​ട​ക്കു​ന്ന സാ​​ന്തോം ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന​​തി​​നും രൂ​​പ​​ത സ​​ന്ദ​​ർ​​ശി​​ക്കു​​വാ​​നു​​മാ​​ണ് മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് എ​​ത്തി​​യ​​ത്.

ഫ​​രീ​​ദാ​​ബാ​​ദ് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് ഭ​​ര​​ണി​​കു​​ള​​ങ്ങ​​ര​​യും സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ത്ത​​ൻ​​വീ​​ട്ടി​​ലും കൂ​​രി​​യ അം​​ഗ​​ങ്ങ​​ളും ചേ​​ർ​​ന്ന് ഡ​​ൽ​​ഹി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ സ്വീ​​ക​​രി​​ച്ചു.

തു​​ട​​ർ​​ന്ന് ക​​രോ​​ൾ​​ബാ​​ഗി​​ലു​​ള്ള രൂ​​പ​​ത കാ​​ര്യാ​​ല​​യ​​ത്തി​​ലെ​​ത്തി​​യ മാ​​ർ റാ​​ഫേൽ ത​​ട്ടി​​ൽ ഡ​​ൽ​​ഹി​​യി​​ൽ സേ​​വ​​നം ചെ​​യ്യു​​ന്ന വൈ​​ദി​​ക​​രെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു സം​​സാ​​രി​​ച്ചു.

ഇ​​ന്നു വൈ​​കു​​ന്നേ​​രം ജ​​സോ​​ള ഫാ​​ത്തി​​മ​മാ​​താ ഫൊ​​റോ​​ന ദേ​​വാ​​ല​​യ​​ത്തി​​ൽ രൂ​​പ​​ത​​യി​​ലെ സ​​ന്ന്യ​​സ്ത​​രു​​മാ​​യും രാ​​ത്രി ഏ​​ഴി​​ന് ഫ​​രീ​​ദാ​​ബാ​​ദ് ക്രി​​സ്തു​​രാ​​ജ ക​​ത്തീ​​ഡ്ര​​ൽ ദേ​​വാ​​ല​​യ​ത്തി​​ൽ രൂ​​പ​​ത​​യി​​ലെ അ​​ൽ​​മാ​​യ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യും മാ​​ർ ത​​ട്ടി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും.