കേരള സമാജം ഓഫ് ന്യൂജഴ്സിക്ക് നവനേതൃത്വം
Wednesday, February 19, 2025 12:42 PM IST
ന്യൂജഴ്സി: കേരള സമാജം ഓഫ് ന്യൂജഴ്സി (കെഎസ്എൻജെ) 2025ലേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ബിനു ജോസഫ് പുളിക്കൽ, വൈസ് പ്രസിഡന്റ് രചന നായർ, സെക്രട്ടറി അജു തരിയൻ, അസിസ്റ്റന്റ് സെക്രട്ടറി ഡാലിയ ചന്ദ്രോത്ത്, ട്രഷറർ അലൻ വർഗീസ്, അസിസ്റ്റന്റ് ട്രഷറർ ബിന്ദു സെബാസ്റ്റ്യൻ, പബ്ലിക് റിലേഷൻസ് ഓഫീസർ എബി തരിയൻ എന്നിവരാണ് പുതിയ ഭാരവാഹികൾ.
ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായി ബോബി തോമസ്, ഹരികുമാർ രാജൻ, സിറിയക് കുര്യൻ, ജിയോ ജോസഫ്, സെബാസ്റ്റ്യൻ ചെറുമടത്തിൽ എന്നിവരേയും തെരഞ്ഞെടുത്തു.