ക്ര​മ​വി​രു​ദ്ധ​മാ​യി ആ​ധാ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​താ​യി പ​രാ​തി
Sunday, October 6, 2024 7:21 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ ക്ര​മവി​രു​ദ്ധ​മാ​യി ആ​ധാ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​താ​യി സി​പി​ഐ അ​ട്ട​പ്പാ​ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ടു​മാ​യ കെ.​ആ​ർ. ര​വീ​ന്ദ്ര​ദാ​സ് അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​ക്ക് പ​രാ​തി ന​ൽ​കി.

ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ 1819, 524, 1275, 742 എ​ന്നീ സ​ർ​വേ ന​മ്പ​രു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​തും എ ​ആ​ൻ​ഡ് ബി ​ര​ജി​സ്റ്ററി​ൽ മൂ​പ്പി​ൽ നാ​യ​ർ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തു​മാ​യ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ ഭൂ​മി മൂ​പ്പി​ൽ നാ​യ​രു​ടെ അ​വ​കാ​ശി​ക​ൾ എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഏ​താ​നും വ്യ​ക്തി​ക​ൾ റ​വ​ന്യൂ രേ​ഖ​ക​ൾ ത​ര​പ്പെ​ടു​ത്തി ആ​ധാ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​താ​യി പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​


ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം ന​ട​പ്പി​ലാ​ക്കി​യ സം​സ്ഥാ​ന​ത്ത് പ​രി​ധി​യി​ൽ ക​വി​ഞ്ഞ സ്വ​ത്ത് ഇ​പ്പോ​ഴും കൈ​വ​ശ​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് വ്യാ​ജ രേ​ഖ​ക​ൾ ച​മ​യ്ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന്ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന​ലെ അ​ഗ​ളി​യി​ൽ ന​ട​ന്ന താ​ലൂ​ക്ക് സ​ഭ​യി​ലാ​ണ് ര​വീ​ന്ദ്ര​ദാ​സ് പ​രാ​തി ഉ​ന്ന​യി​ച്ച​ത്.