വ​ള്ളി​പ്പ​ട​ർ​പ്പ് ക​ഴു​ത്തി​ൽ‌​ചു​റ്റി വീ​ണ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ പാ​ൽ​വ​ണ്ടി ദേ​ഹ​ത്തു ക​യ​റി മ​രി​ച്ചു
Friday, September 20, 2024 11:20 PM IST
വ​ണ്ടി​ത്താ​വ​ളം: വി​ള​യോ​ടി പു​ഴ​പ്പാ​ലം പാ​ത​യി​ൽ മ​ര​ത്തി​ൽ​നി​ന്നു താ​ണു​കി​ട​ന്ന വ​ള്ളി​പ്പ​ട​ർ​പ്പ് ക​ഴു​ത്തി​ൽ​ചു​റ്റി നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് റോ​ഡി​ൽ വീ​ണ യാ​ത്രി​ക​ൻ എ​തി​രേ‌​വ​ന്ന പാ​ൽ​വ​ണ്ടി ക​യ​റി ത​ൽ​ക്ഷ​ണം മ​രി​ച്ചു. ചെ​റി​യ ക​ല്യാ​ണ​പേ​ട്ട പ​രേ​ത​നാ​യ വേ​ലു​ക്കു​ട്ടി​യു​ടെ മ​ക​ൻ ഗോ​പി​നാ​ഥ​ൻ(58) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 7.15 ന് ​വി​ള​യോ​ടി സ​ദ്ഗു​രു ആ​ശ്ര​മ​ത്തി​നു സ​മീ​പ​ത്തെ വ​ള​വു​പാ​ത​യി​ലാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ കി​ട​ന്ന​തോ​ടെ കു​റേ​സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.


എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് ചി​റ്റൂ​ർ ബ്രാ​ഞ്ച് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ഗോ​പി​നാ​ഥ​ൻ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു​ശേ​ഷം മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു.

‌ഭാ​ര്യ: സു​നി​ത, മ​ക്ക​ൾ: സ​ഞ്ജ​യ്, നി​മി​ൽ. മ​രു​മ​ക​ൾ: ജി​നി​ഷ.