ചെ​റു​പു​ഷ്പം സ്കൂ​ളി​ന് ഇ​ത്ത​വ​ണ​യും മി​ന്നുംവി​ജ​യം, 91 പേർക്ക് ഫുൾ എ പ്ലസ്
Thursday, May 9, 2024 1:29 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ക്കു​റി​യും നൂ​റ് ശ​ത​മാ​ന​ത്തോ​ടെ മി​ക​ച്ച വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 364 പേ​രും ഉ​പ​രി​പഠന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 91 പേ​ർ​ക്ക് ഫു​ൾ എ ​പ്ല​സു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം നൂ​റുമേ​നി വി​ജ​യം കൊ​യ്യു​മ്പോ​ൾ 421 കു​ട്ടി​ക​ളാ​യി​രു​ന്നു. അതിൽ 98 ഫു​ൾ എ​പ്ല​സു​ക്കാ​രും.

ഇ​ത്ത​വ​ണ കു​ട്ടി​ക​ളു​ടെ കു​റ​വു​ണ്ട്. 2021 ലും ​ഫു​ൾ എ​പ്ല​സു​കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ് സ്കൂ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. 410 പേ​ർ പ​രീ​ക്ഷ എ​ഴു​തി 249 പേ​ർ​ക്ക് ഫു​ൾ എ​പ്ല​സ് കി​ട്ടി​യ​ത് ച​രി​ത്ര​മാ​യി. എ​ന്നാ​ൽ ഒ​രു കു​ട്ടി പ​രീ​ക്ഷ എ​ഴു​താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് 2021ൽ 100 ​ശ​ത​മാ​നം വി​ജ​യം കൈ​വി​ട്ടു.

2022ലും ​സ്കൂ​ളി​ന് നൂ​റു​മേ​നി​യാ​യി​രു​ന്നു. 400 പേ​ർ പ​രീ​ക്ഷ എ​ഴു​തി മു​ഴു​വ​ൻ പേ​രും വി​ജ​യി​ച്ചു. 90 പേ​ർ​ക്ക് ഫു​ൾ എ പ്ല​സും ല​ഭി​ച്ചി​രു​ന്നു.

വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ൽ ത​ന്നെ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഫു​ൾ എ ​പ്ല​സ് എ​ന്ന നേ​ട്ട​മു​ണ്ടാ​ക്കി​യ സ്കൂ​ളു​ക​ളു​ടെ പ​ട്ടി​ക​യി​ൽ മു​ന്നി​ൽ ഇ​ക്കു​റി​യും ചെ​റു​പു​ഷ്പ​മാ​കും. ‌
ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ഷ എ​ഴു​തി വി​ജ​യി​ച്ച വി​ദ്യാ​ല​യം എ​ന്ന അം​ഗീ​കാ​ര ഗ​ണ​ത്തി​ലും ചെ​റു​പു​ഷ്പം സ്ഥാ​നം പി​ടി​ക്കും.

2020 ലും ​സ്കൂ​ളി​ന് നൂ​റ് മേ​നി​യു​ണ്ടാ​യി​രു​ന്നു. 2015ലും ​അ​തി​നു മു​മ്പും ചെ​റു​പു​ഷ്പം നൂ​റു​മേ​നി​യു​ടെ തി​ള​ക്കം ആ​ഘോ​ഷി​ച്ചി​ട്ടു​ണ്ട്.

2021, 2019, 2018, 2017, 2016 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ ഒ​രു കു​ട്ടി​യു​ടെ തോ​ൽ​വി​യി​ൽ സ്കൂ​ളി​ന് നൂ​റ് ശ​ത​മാ​നം ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യു​ണ്ടാ​യി.