എ​സ്എ​സ്എ​ല്‍​സി: ജി​ല്ല​യി​ല്‍ 99.68 % വി​ജ​യം
Thursday, May 9, 2024 1:29 AM IST
തൃ​ശൂ​ർ: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ 99.68 ശ​ത​മാ​നം വി​ജ​യം. ഉ​പ​രി​പ​ഠ​ന​ത്തി​നു 35448 വി​ദ്യാ​ര്‍​ഥി​ക​ള്‍ യോ​ഗ്യ​ത നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ​ത് 35561 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. 2013 ആ​ണ്‍​കു​ട്ടി​ക​ളും 4086 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 6099 പേ​ര്‍​ക്കു മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.

4വി​ദ്യാ​ഭ്യാ​സ​ജി​ല്ല​ക​ളി​ലെ
വി​ജ​യം

ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യി​ല്‍ ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ​ത് 10719 വി​ദ്യാ​ര്‍​ഥി​ക​ള്‍. ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​ത് 10712 പേ​ര്‍. 5322 ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ 5315 പേ​ര്‍ വി​ജ​യി​ച്ചു. പ​രീ​ക്ഷ എ​ഴു​തി​യ 5397 പെ​ണ്‍​കു​ട്ടി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​രാ​യി. വി​ജ​യ​ശ​ത​മാ​നം 99.93. 788 ആ​ണ്‍​കു​ട്ടി​ക​ളും 1496 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 2284 പേ​ര്‍​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ്.

ചാ​വ​ക്കാ​ട് ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ​ത് 14974 വി​ദ്യാ​ര്‍​ഥി​ക​ള്‍. ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​ത് 14897 പേ​ര്‍. 7791 ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ 7736 പേ​ര്‍ വി​ജ​യി​ച്ചു. 7183 പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ 7161 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​രാ​യി. വി​ജ​യ​ശ​ത​മാ​നം 99.49. 617 ആ​ണ്‍​കു​ട്ടി​ക​ളും 1309 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 1926 പേ​ര്‍​ക്ക് ഫു​ൾ എ ​പ്ല​സ്.

തൃ​ശൂ​ര്‍ വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യി​ല്‍ ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ​ത് 9868 വി​ദ്യാ​ര്‍​ഥി​ക​ള്‍. ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​ത് 9839 പേ​ര്‍. 4919 ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ 4894 പേ​ര്‍ വി​ജ​യി​ച്ചു. 4949 പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ 4945 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​രാ​യി. വി​ജ​യ​ശ​ത​മാ​നം 99.71. 608 ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും 1281 പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഉ​ള്‍​പ്പെ​ടെ 1889 പേ​ര്‍​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ്.

4എ​എ​ച്ച്എ​സ്എ​ല്‍​സി:
98.33 ശ​ത​മാ​നം വി​ജ​യം

കേ​ര​ള ക​ലാ​മ​ണ്ഡ​ലം ആ​ര്‍​ട്ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 60 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 59 പേ​ര്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ര്‍​ഹ​ത നേ​ടി. 98.33 ശ​ത​മാ​നം വി​ജ​യം. ഒ​രു വി​ദ്യാ​ര്‍​ഥി​ക്കു മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ല്‍ എ ​പ്ല​സ് ല​ഭി​ച്ചു.