അ​തി​രൂ​പ​ത ദി​നാ​ഘോ​ഷം: വി​ളം​ബ​രറാ​ലി ന​ട​ത്തി
Monday, May 20, 2024 1:11 AM IST
തൃ​ശൂ​ർ: അ​തി​രൂ​പ​ത 137-ാമ​തു ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വി​ളം​ബ​ര റാ​ലി കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​നാ പ​ള്ളി വി​കാ​രി ഫാ. ​ജോ​ജു ആ​ളൂ​ർ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. ഫാ. ​ക്രി​സ്റ്റോ​ണ്‍ തേ​ക്കാ​ന​ത്ത്, സി.​ജെ. ജ​യിം​സ്, ഫ്രാ​ൻ​സി​സ് ഇ​മ്മ​ട്ടി, സി.​എ​ൽ. ഇ​ഗ്നേ​ഷ്യ​സ്, നി​സി​ൽ കെ. ​തോ​മ​സ്, ജി​സോ ലോ​ന​പ്പ​ൻ, തോ​മ​സ് വ​ട​ക്ക​ൻ, ഇ​മ്മാ​നു​വ​ൽ ഡേ​വി​സ്, ടി.​പി. റ​പ്പാ​യി, ബാ​സ്റ്റി​ൻ പോ​ൾ, പ്രി​ൻ​സ് ചാ​ണ്ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൊ​ട്ടേ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ന്നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ൻ വി​കാ​രി ജ​ന​റാ​ളും അ​ര​ണാ​ട്ടു​ക​ര പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ജോ​ർ​ജ് എ​ട​ക്ക​ള​ത്തൂ​ർ, ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ സി​സ്റ്റ​ർ ഡൊ​ണേ​റ്റ സി​എ​സ്‌​സി, അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും ഗൈ​ന​ക്കോ​ള​ജി​സ്റ്റു​മാ​യ ഡോ. ​ബെ​റ്റ്സി തോ​മ​സ്, വൃ​ക്ക ദാ​നം​ചെ​യ്ത പേ​രാ​മം​ഗ​ലം സ്വ​ദേ​ശി കെ.​എ​ഫ്. ബ്ലെ​സ​ണ്‍, 72 വ​ർ​ഷം മെ​ത്രാ​സ​ന ഭ​വ​ന​ത്തി​ൽ സേ​വ​നം ചെ​യ്ത ലാ​സ​ർ പാ​റ​ക്ക​ൽ എ​ന്നി​വ​ർ​ക്ക് അ​തി​രൂ​പ​താ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും.

ഉ​ച്ച​യ്ക്കു ര​ണ്ടി​ന് അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി​യി​ലും നാ​ലി​നു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തി​ലും അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​മു​ള്ള ര​ണ്ടാ​യി​രം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സി​ബി​സി​ഐ അ​ധ്യ​ക്ഷ​ൻ​കൂ​ടി​യാ​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി എ​ന്നി​വ​ർ ദി​വ്യ​ബ​ലി​യി​ൽ സ​ഹ​കാ​ർ​മി​ക​രാ​കും. കോ​ത​മം​ഗ​ലം രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ണ്‍ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ലാ​ണു മു​ഖ്യാ​തി​ഥി.