അര്‍ത്തുങ്കല്‍
സെന്റ് ആന്‍ഡ്രൂസ്
ബസിലിക്കയില്‍
അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ ഇന്ന് ദുഃഖ വെള്ളിയാഴ്ച രാവിലെ ആറിന് ദിവ്യകാരുണ്യരാധന. വൈകുന്നേരം മുന്നിന് ദൈവവചന ശുശ്രൂഷ, പീഡാനുഭവ അനുസ്മരണം, കുരിശുവന്ദനം കുരിശിന്റെ വഴി. ബസിലിക്ക റെക്ടര്‍ റവ. ഡോ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍ മുഖ്യകാര്‍മികത്വം വഹിക്കും. റവ. ഡോ. ജോഷി മയ്യാറ്റില്‍ സന്ദേശം നൽകും. തുടര്‍ന്ന് നഗരി കാണിക്കല്‍, തിരുസ്വരൂപ വന്ദനം. രാത്രി 10 ന് കബറടക്കം. 30ന് രാത്രി ഒമ്പതിന് തീ, തിരി, വെള്ളം വെഞ്ചരിപ്പ് തുടര്‍ന്ന് ആഘോഷമായ ഉയിര്‍പ്പ് ദിവ്യബലി, പ്രദക്ഷിണം.
പള്ളിപ്പുറം സെന്റ് മേരീസ്
ഫൊറോന പള്ളിയിൽ
മരിയന്‍ തീര്‍ഥാടന കേന്ദ്രമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പെസഹാദിന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് വികാരി റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, സഹവികാരി ഫാ. അമല്‍ പെരിയപ്പാടന്‍, റെസി. പ്രീസ്റ്റ് ജോസഫ് മക്കോതകാട്ട് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പെസഹാ കുര്‍ബാനയ്ക്ക് ശേഷം നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് വിവിധ യൂണിറ്റുകളും ഭക്തസംഘടനകളും നേതൃത്വം നല്കി. ദുഃഖവെള്ളി ദിനമായ ഇന്ന് രാവിലെ 6.30ന് പീഡാനുഭവ വായന, വിശുദ്ധ കുര്‍ബാന സ്വീകരണം, ആഘോഷമായ കുരിശിന്റെ വഴി, വിശുദ്ധ കുരിശു ചുംബനം, നേര്‍ച്ചക്കഞ്ഞി വിതരണം. ഉച്ചകഴിഞ്ഞ് 3.30 ന് നഗരി കാണിക്കല്‍. പള്ളിപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിവിധ യൂണിറ്റുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ പരിഹാര പ്രദക്ഷിണമായി ഒറ്റപ്പുന്ന, തവണകടവ് വഴി പള്ളിപ്പുറം പള്ളിയിലേക്ക് എത്തിച്ചേരുന്നു. തുടര്‍ന്ന് പീഡാനുഭവ സന്ദേശം, വിശുദ്ധ കുരിശ് ചുംബനം, കബറടക്ക ശുശ്രൂഷ. 30 ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, പുത്തന്‍ തീയും പുത്തന്‍ വെള്ളവും വെഞ്ചരിപ്പ്. രാത്രി 11.30ന് ഉയര്‍പ്പ് തിരുകര്‍മ്മങ്ങള്‍, പ്രദക്ഷിണം, ദിവ്യബലി. 31ന് രാവിലെ 6.30ന് പള്ളിപ്പുറം, കേളമംഗലം, ഒറ്റപ്പുന്ന പള്ളിയിലും ദിവ്യബലി ഉണ്ടായിരിക്കും.
മരുത്തോര്‍വട്ടം
സെന്റ് സെബാസ്റ്റ്യന്‍സ്
ദേവാലയത്തില്‍
മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഇന്ന് രാവിലെ ഏഴിന് ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍ തുടങ്ങും. കുരിശുചുംബനം. വൈകുന്നേരം അഞ്ചിന് കുരിശിന്റെ വഴി, പീഡാനുഭവ സന്ദേശം, നഗരി കാണിക്കല്‍ ശുശ്രൂഷ, കബറടക്കം. വികാരി ഫാ. കുര്യന് ഭരണികുളങ്ങര കാര്‍മികത്വം വഹിക്കും. 30 ന് രാവിലെ 6.30ന് പുത്തന്‍തിരി, വെള്ളം വെഞ്ചിരിപ്പ്, വിശുദ്ധ കുര്‍ബാന. രാത്രി 10.30 ന് ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ തുടങ്ങും. വിശുദ്ധ കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം.
ചേര്‍ത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍
മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ചേര്‍ത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ഇന്നലെ പെസഹാ കുര്‍ബാനയ്ക്കു ശേഷം നടന്ന കാല്‍കഴുകല്‍ ശുശ്രൂഷക്ക് വികാരി റവ. ഡോ. ആന്റോ ചേരാംതുരുത്തി കാര്‍മികത്വം വഹിച്ചു. വൈകുന്നേരം പൊതുആരാധനക്കുശേഷം അപ്പം മുറിക്കല്‍ ശുശ്രൂഷ നടന്നു. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30 ന് പീഡാനുഭവങ്ങള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. വികാരി റവ. ഡോ. ആന്റോ ചേരാംതുരുത്തി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ബോണി കട്ടക്കകത്തൂട്ട് സന്ദേശം നല്‍കും. വൈകുന്നേരം നാലിന് ആഘോഷമായ കുരിശിന്റെ വഴി.എറണാകുളം-അങ്കമാലി അതിരൂപത ചാന്‍സിലര്‍ റവ. ഡോ. മാര്ട്ടിന് കല്ലുങ്കല്‍ പീഡാനുഭവസന്ദേശം നല്‍കും. വിലാപയാത്ര, തിരുസ്വരൂപ വണക്കം തുടര്‍ന്ന് കബറടക്കം. 30ന് രാവിലെ 6.30ന് വെള്ളം വെഞ്ചിരിപ്പ്, ദിവ്യബലി. രാത്രി 10 30 ന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന ഫാ.ജോസ് പാലത്തിങ്കല്‍ കാര്‍മികത്വം വഹിക്കും.
ചേര്‍ത്തല ഫാത്തിമ മാതാ
ദേവാലയത്തില്‍
ചേര്‍ത്തല ഫാത്തിമ മാതാ ദേവാലയത്തില്‍ ഇന്ന് വൈകുന്നേരം 3.30ന് ദൈവവചന പ്രഘോഷണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, കുരിശിന്റെ വഴി. സന്ദേശം-ബ്രദര്‍ ബിനോയ്. തുടര്‍ന്ന് നഗരികാണിക്കല്‍, തിരുസ്വരൂപ വന്ദനം. രാത്രി 10ന് കബറടക്കം. വികാരി ഫാ. ഫ്രാൻസീസ് സേവ്യര്‍ നേതൃത്വം നല്‍കും. 30ന് രാത്രി 11.30ന് തീ, തിരി,വെള്ളം വെഞ്ചരിപ്പ്, പെസഹാപ്രഘോഷണം, ദൈവവചനപ്രഘോഷണം, ജ്ഞാനസ്നാനവ്രത നവീകരണം, ഉയര്‍പ്പു ദിവ്യബലി.
തുവയൂർ സെൻറ് മേരീസ്
ദേവാലയത്തിൽ
പെസഹാവ്യാഴദിനത്തിൽ തുവയൂർ സെന്റ് മേരീസ് ദേവാലയത്തിൽ നടന്ന കാൽ കഴുകൽ ശുശ്രൂഷയ്ക്ക് മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി.