പ​ത്ത​നം​തി​ട്ട അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Saturday, September 21, 2024 3:04 AM IST
പ​ത്ത​നം​തി​ട്ട: പ്ര​ഥ​മ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ആ​തി​ഥേ​യ​ത്വ‌​മ​രു​ളാ​ൻ പ​ത്ത​നം​തി​ട്ട‌​യി​ൽ ഒ​രു​ക്കം തു​ട​ങ്ങി. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് പ​ത്ത​നം​തി​ട്ട​യു​ടെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഇ​ന്ന​ലെ ന​ട​ന്നു. കേ​ര​ള അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ആ​ദ്യ ഡ​യ​റ​ക്ട​റാ​യി​രു​ന്ന എ. ​മീ​രാ​സാ​ഹി​ബ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ, ക​ലാ​കാ​ര​ന്മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ രാ​ഷ്‌​ട്രീ​യ - സാം​സ്കാ​രി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ചെ​യ​ർ​മാ​നും ച​ല​ച്ചി​ത്ര നി​രൂ​പ​ക​നും ലൂ​മി​യ​ർ ലീ​ഗ് ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ എം.​എ​സ്. സു​രേ​ഷ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.


മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യി മ​ന്ത്രി വീ​ണാ ജോ​ർ​ജ്, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, കെ.​യു. ജ​നീ​ഷ് കു​മാ​ർ മു​തി​ർ​ന്ന ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നും ആ​ദ്യ ഡ​യ​റ​ക്ട​റു​മാ​യ എ ​മീ​രാ​സാ​ഹി​ബ് എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കും.

ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​ജാ​സിം​കു​ട്ടി - വൈ​സ് ചെ​യ​ർ​മാ​ൻ, മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ സു​ധീ​ർ രാ​ജ് - മെം​ബ​ർ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​യും വി​വി​ധ ഉ​പ​സ​മി​തി​ക​ളും രൂ​പീ​ക​രി​ച്ചു.