പത്തനാപുരത്ത് ശു​ഭ​ദ​ർ​ശ​ൻ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ജ്ഞാ​ന സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി
Friday, May 3, 2024 12:05 AM IST
പു​ന​ലൂ​ർ: രൂ​പ​ത​യു​ടെ വി​ദ്യാ​ഭ്യാ​സ ശു​ശ്രൂ​ഷ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നാ​പു​രം സെ​ന്‍റ് സേ​വി​യേ​ഴ്സ് അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും 8 ,9 ,10 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി അ​വ​ധി​ക്കാ​ല ഇം​ഗ്ലീ​ഷ് ഭാ​ഷാ​പ​രി​ജ്ഞാ​ന ക്ലാ​സു​ക​ൾ​ക്കും നൈ​പു​ണ്യ വി​ക​സ​ന ക്ലാ​സു​ക​ൾ​ക്കും ല​ഹ​രി വി​രു​ദ്ധ ക്ലാ​സു​ക​ൾ​ക്കും തു​ട​ക്ക​മാ​യി.

ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സെ​മി​നാ​ർ പു​ന​ലൂ​ർ രൂ​പ​ത ബി​ഷ​പ് റ​വ.​ഡോ. സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന​ലൂ​ർ സെ​ന്‍റ് ഗൊ​രേ​റ്റി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക പു​ഷ്പ​മ്മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ന​ലൂ​ർ രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വാ​സ്, പു​ന​ലൂ​ർ രൂ​പ​ത വി​ദ്യാ​ഭ്യാ​സ ശു​ശ്രൂ​ഷ സ​മി​തി കോ​ഡി​നേ​റ്റ​ർ ഫാ​. ജെ​സ്റ്റി​ൻ സ​ക്ക​റി​യ, ആ​നി​മേ​ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ബെ​ന​ഡി​ക്ട് ജെ ​തെ​ക്കു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സു​ക​ൾ ന​യി​ക്കും. ര​ണ്ട് ദി​വ​സ​ത്തെ സെ​മി​നാ​റി​ന് പു​ന​ലൂ​ർ രൂ​പ​ത പി​ആ​ർ​ഒ​യും ശു​ഭ​ദ​ർ​ശ​ൻ ഡ​യ​റ​ക്ട​റു​മാ​യ റ​വ. ഡോ.​ക്രി​സ്റ്റി ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കു​ം.

ര​ച​ന ശ്രീ​കാ​ന്ത്, ശ്രു​തി, പ്രി​യ, ഫാ​. ലി​ബി​ൻ, ഫാ​. വി​പി​ൻ മാ​ർ​ട്ടി​ൻ, ​സ​ജി​വ് ബി.​വ​യ​ലി​ൽ എന്നിവർ സെ​മി​നാ​റി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

ബിസിസി ​ആ​നി​മേ​റ്റേ​ഴ്സ് സി​സ്റ്റേ​ഴ്സ് അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ സെ​മി​നാ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും നൂ​റി​ൽ​പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ം.