കൊ ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എ​ഐ​സി​സി​യു​ടെ തെര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നാ​യി തെ​ല​ങ്കാ​ന​യി​ൽ
Friday, May 3, 2024 12:05 AM IST
കു​ണ്ട​റ :തെ​ല​ങ്കാ​ന മേ​ധ​ക് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ഐ​സി​സി​യു​ടെ പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നാ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് തെ​ല​ങ്കാ​ന​യി​ൽ എ​ത്തി. എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത് പ്ര​കാ​ര​മാ​ണ് തെ​ലു​ങ്കാ​ന മേ​ധ​ക് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ്് നി​രീ​ക്ഷ​ക​നാ​യി ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തി​യ​ത്.
1957-ലാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശി​ന്‍റെ ഭാ​ഗ​മാ​യ മേ​ധ​ക് ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം രൂ​പീ​ക​രി​ച്ച​ത്. 1980-ൽ ​മേ​ധ​ക്കി​ൽ നി​ന്ന് മ​ത്സ​രി​ച്ച് വി​ജ​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ഇ​ന്ദി​രാ​ഗാ​ന്ധി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ നി​ല​വി​ൽ തെ​ല​ങ്കാ​ന​യു​ടെ ഭാ​ഗ​മാ​യ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​തി​നാ​യി 10 വ​രെ മേ​ധ​ക് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥിനീ​ലം മ​ധു മു​തി​രാ​ജിന്‍റെ ​വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഐ​സി​സി​യു​ടെ പ്ര​ത്യേ​ക നി​രീ​ക്ഷ​ക​നാ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് മ​ണ്ഡ​ല​ത്തി​ൽ​ഉ​ണ്ടാ​കും.

നി​ല​വി​ൽ എ​ഐ​സി​സി കോ​ൺ​ഗ്ര​സ്‌ വ​ർ​ക്കിം​ഗ്‌ ക​മ്മി​റ്റി​യി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​വ്, കെ​പി​സി​സി​യു​ടെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് , ലോ​ക്സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെന്‍റ് പാ​ർ​ട്ടി ചീ​ഫ് വി​പ്പ്, മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എം​പി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തി​നോ​ടൊ​പ്പ​മാ​ണ് മു​ൻ കേ​ന്ദ്ര തൊ​ഴി​ൽ സ​ഹ​മ​ന്ത്രി കൂ​ടി​യാ​യി​രു​ന്ന കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന് പാ​ർ​ട്ടി തെ​ല​ങ്കാ​ന മേ​ധ​ക് മ​ണ്ഡ​ല​ത്തി​ലെ ചു​മ​ത​ല കൂ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.