ഏ​ഴ​ര​ക്കി​ലോ ക​ഞ്ചാ​വും പ​ണ​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Tuesday, April 23, 2024 7:57 AM IST
വ​ള​പ​ട്ട​ണം: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ പോ​ലീ​സ് സം​ഘം ന​ട​ത്തി​യ റെ​യ്‌​ഡി​ൽ വ​ൻ ക​ഞ്ചാ​വ് ശേ​ഖ​ര​വും ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യും പി​ടി​കൂ​ടി.

ചി​റ​ക്ക​ൽ കോ​ട്ട​ക്കു​ന്നി​ലെ സു​മ​യ്യ ക്വാ​ട്ടേ​ർ​സി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് തി​രു​വ​ള്ളൂ​ർ സ്വ​ദേ​ശി ഉ​സ്മാ​ൻ എ​ന്നു വി​ളി​ക്കു​ന്ന സ​ർ​പ​ർ രാ​ജ്ഖാ​ൻ (25) എ​ന്ന​യാ​ളെ വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്നും ബാ​ഗി​ൽ വി​ൽ​പ​ന​യ്ക്കാ​യി ത​യാ​റാ​ക്കി​യ നി​ല​യി​ലു​ള്ള 7.691 കി​ലോ​ഗ്രാം ക​ഞ്ചാ​വും, ക​ഞ്ചാ​വ് തൂ​ക്കം നോ​ക്കു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ച മൂ​ന്നു ത്രാ​സും 2,09,500 രൂ​പ​യും വ​ള​പ​ട്ട​ണം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

ബാ​ഗി​ന​ക​ത്ത് ചെ​റി​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. ഇ​വ വി​ൽ​പ​ന​യ​ക്കാ​യി ത​യാ​റാ​ക്കി വ​ച്ച​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.