ക​ണ്ണ​പു​ര​ത്ത് റെ​യി​ൽ​വേ മു​ത്ത​പ്പ​ൻ മ​ട​പ്പു​ര​യി​ൽ ഭ​ണ്ഡാ​ര​ങ്ങ​ൾ ക​വ​ർ​ന്നു
Friday, March 29, 2024 12:25 AM IST
പ​ഴ​യ​ങ്ങാ​ടി: ക​ണ്ണ​പു​രം റെ​യി​ൽ​വേ അ​ര​യാ​ലി​ൻ കീ​ഴി​ലു​ള്ള മു​ത്ത​പ്പ​ൻ മ​ട​പ്പു​ര​യി​ൽ മോ​ഷ​ണം. ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്നു. മ​ട​പ്പു​ര​യു​ടെ മു​ന്നി​ലെ ന​ട​യി​ലെ മൂ​ല​ഭ​ണ്ഡാ​ര​വും മ​ട​പ്പു​ര​ക്ക​ക​ത്തു​ള്ള ഭ​ണ്ഡാ​ര​വും കു​ത്തി​പ്പൊ​ളി​ച്ചാ​ണ് പ​ണം ക​വ​ർ​ന്ന​ത്.

ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ പ്ര​ധാ​ന​ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ നി​ല​യി​ലാ​ണ്. ഏ​ക​ദേ​ശം 13,000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കു​ന്ന​താ​യി ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പു​ല​ർ​ച്ചെ ക്ഷേ​ത്രം അ​ടി​ച്ചു ത​ളി​ക്കാ​നെ​ത്തി​യ മ​ട​യ​നാ​ണ് മോ​ഷ​ണ​വി​വ​രം ആ​ദ്യം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളെ​യും നാ​ട്ടു​കാ​രെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്ണ​പു​രം പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും ഡോ​ഗ്സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.