എ​സ്എ​സ്എ​ല്‍​സി : എ ​പ്ല​സി​ല്‍ നേ​ട്ടം തു​ട​ര്‍​ന്നു മ​ല​പ്പു​റം
Thursday, May 9, 2024 7:32 AM IST
മ​ല​പ്പു​റം: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ മ​ല​പ്പു​റം ജി​ല്ല​ക്ക് ഇ​ത്ത​വ​ണ​യും സ​ന്തോ​ഷം. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തി ഏ​റ്റ​വും കൂ​ടു​ത​ല്‍ എ ​പ്ല​സ് കൈ​ക്ക​ലാ​ക്കി​യാ​ണ് ജി​ല്ല​യു​ടെ വി​ജ​യ​ക്കു​തി​പ്പ്. 11974 കു​ട്ടി​ക​ള്‍​ക്കാ​ണ് എ​പ്ല​സ് തി​ള​ക്കം.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ എ ​പ്ല​സ് നേ​ടി​യ റ​വ​ന്യൂ ജി​ല്ല​യും വി​ദ്യാ​ഭ്യാ​സ ജി​ല്ല​യും മ​ല​പ്പു​റം ത​ന്നെ​യാ​ണ്. 4934 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ നി​ന്നു എ​പ്ല​സ് നേ​ടി​യ​ത്. 2023ല്‍ 11876 ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി​രു​ന്നു എ ​പ്ല​സ് തി​ള​ക്ക​മു​ണ്ടാ​യി​രു​ന്ന​ത്. 98 കൂ​ട്ടി​ക​ളു​ടെ വ​ര്‍​ധ​ന​വാ​ണ് ഇ​പ്രാ​വ​ശ്യം ഉ​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്ത് ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തി ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ വി​ജ​യ​പ്പി​ച്ച സ്കൂ​ള്‍ എ​ട​രി​ക്കോ​ട് പി​ക​ഐം​എം​എ​ച്ച്എ​സ്എ​സ് ആ​ണ്. 2085 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തി​യ​ത് ഇ​തി​ല്‍ 2082 കു​ട്ടി​ക​ള്‍ വി​ജ​യം സ്വ​ന്ത​മാ​ക്കി.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച് ജി​ല്ല​യു​ടെ വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ ഇ​ത്ത​വ​ണ നേ​രി​യ ഇ​ടി​വു വ​ന്നു. 99.79 ആ​ണ് ഇ​പ്രാ​വ​ശ്യം ജി​ല്ല​യു​ടെ വി​ജ​യ​ശ​ത​മാ​നം. ക​ഴി​ഞ്ഞ ത​വ​ണ 99.82 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. ഇ​ത്ത​വ​ണ 0.03 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വാ​വാ​ണു​ണ്ടാ​യ​ത്. വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ ഇ​ടു​ക്കി​യോ​ടൊ​പ്പം മ​ല​പ്പു​റം സം​സ്ഥാ​ന​ത്ത് ത​ന്നെ അ​ഞ്ചാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷ എ​ഴു​തി​ച്ച് മി​ക​ച്ച വി​ജ​യം നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത് ജി​ല്ല​യു​ടെ മു​ന്നേ​റ്റം സൂ​ചി​പ്പി​ക്കു​ന്ന​താ​ണ്.

79901 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 79730 കു​ട്ടി​ക​ളാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. 40964 ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ 40844 പേ​രും 38937 പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ 38886 പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​ത നേ​ടി.

നാ​ല് വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ല്‍ 99.89 ശ​ത​മാ​ന​വു​മാ​യി മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യാ​ണ് മു​ന്നി​ല്‍. 99.83 ശ​ത​മാ​ന​വു​മാ​യി വ​ണ്ടൂ​ര്‍ വി​ദ്യാ​ഭ്യാ​സ ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 99.69 ശ​ത​മാ​ന​വു​മാ​യി തി​രൂ​ര്‍ മൂ​ന്നാ​മ​തും 99.68 ശ​ത​മാ​ന​വു​മാ​യി തി​രൂ​ര​ങ്ങാ​ടി നാ​ലാ​മ​തു​മാ​ണ്. മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 28142 ഉം ​തി​രൂ​രി​ല്‍ 16328 ഉം ​വ​ണ്ടൂ​രി​ല്‍ 15921 ഉം ​തി​രൂ​ര​ങ്ങാ​ടി​യി​ല്‍ 19339 വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ​യും സം​സ്ഥാ​ന​ത്ത് എ​പ്ല​സ് നേ​ട്ടം കൊ​യ്ത​തും മ​ല​പ്പു​റം ജി​ല്ല​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പോ​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍ ത​ന്നെ​യാ​ണ് എ ​പ്ല​സി​ല്‍ മു​ന്നി​ലു​ള്ള​ത്. 3559 ആ​ണ്‍​കു​ട്ടി​ക​ളും 8415 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ഇ​പ്രാ​വ​ശ്യം എ ​പ്ല​സി​ന് ഉ​ട​മ​ക​ളാ​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ 8365 പെ​ണ്‍​കു​ട്ടി​ക​ളും 3511 ആ​ണ്‍​കു​ട്ടി​ക​ളു​മാ​യി​രു​ന്നു എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ട്ട​ത്തി​നു​ട​മ​ക​ളാ​യ​ത്. മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ നി​ന്ന് 4934 പേ​ര്‍ എ​പ്ല​സി​ന് ഉ​ട​മ​ക​ളാ​യ​പ്പോ​ള്‍ തി​രൂ​രി​ല്‍ നി​ന്ന് 1822 പേ​രും വ​ണ്ടൂ​രി​ല്‍ നി​ന്ന് 2700 പേ​രും തി​രൂ​ര​ങ്ങാ​ടി​യി​ല്‍ നി​ന്ന് 2518 പേ​രും മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കു എ​പ്ല​സ് നേ​ട്ടം സ്വ​ന്ത​മാ​ക്കി.

മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 3470 പെ​ണ്‍​കു​ട്ടി​ക​ളും 1464 ആ​ണ്‍​കു​ട്ടി​ക​ളും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. വ​ണ്ടൂ​രി​ല്‍ 1912 പെ​ണ്‍​കു​ട്ടി​ക​ളും 788 ആ​ണ്‍​കു​ട്ടി​ക​ളും എ ​പ്ല​സ് നേ​ടി. തി​രൂ​ര​ങ്ങാ​ടി​യി​ല്‍ 1722 പെ​ണ്‍​കു​ട്ടി​ക​ളും 796 ആ​ണ്‍​കു​ട്ടി​ക​ളും തി​രൂ​രി​ല്‍ 1311 പെ​ണ്‍​കു​ട്ടി​ക​ളും 511 ആ​ണ്‍​കു​ട്ടി​ക​ളും എ ​പ്ല​സ് അ​ര്‍​ഹ​ത നേ​ടി.

മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ഈ ​വ​ര്‍​ഷ​വും എ​സ്എ​സ്എ​ല്‍​സി റി​സ​ല്‍​ട്ട് വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ജ​യ​ഭേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭ​ത്തി​ല്‍ സ്കൂ​ളു​ക​ളി​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു. പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്കു പ്ര​ത്യേ​ക പ​രി​ശീ​ല​ന​ങ്ങ​ള്‍, എ​പ്ല​സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, വി​ജ​യ​ഭേ​രി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​ന​ങ്ങ​ള്‍, ര​ക്ഷാ​ക​ര്‍​ത്ത പ​രി​ശീ​ല​ന​ങ്ങ​ള്‍, മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സു​ക​ള്‍, പ്ര​ത്യേ​ക യൂ​ണി​റ്റ് ടെ​സ്റ്റു​ക​ള്‍, ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം, പ​രീ​ക്ഷ​യ്ക്ക് മു​മ്പ് പ​ഠ​ന​ക്യാ​മ്പു​ക​ള്‍, പ്രീ ​മോ​ഡ​ല്‍ പ​രീ​ക്ഷ​ക​ള്‍ തു​ട​ങ്ങി​യ​വ വി​ജ​യ​ഭേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ളി​ല്‍ ന​ട​ത്തി​യി​രു​ന്നു.