ഹ​ജ്ജ് ക്യാ​മ്പ് നാ​ളെ മ​ഞ്ചേ​രി​യി​ല്‍
Sunday, April 28, 2024 6:21 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ല്‍ നാ​ളെ ന​ട​ക്കു​ന്ന കേ​ര​ളാ ന​ദ്വ​ത്തു​ല്‍ മു​ജാ​ഹി​ദ്ദീ​ന്‍ ജി​ല്ലാ ഹ​ജ്ജ് ക്യാ​മ്പി​ന് ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. മ​ഞ്ചേ​രി സി​റ്റി പോ​യി​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ക്യാ​മ്പ്. രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​നു അ​വ​സാ​നി​ക്കു​ന്ന ഹ​ജ്ജ് ക്യാ​മ്പ് കെ​എ​ന്‍​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ബ്ദു​ള്ള​ക്കോ​യ മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഹ​ജ്ജ് ച​രി​ത്രം ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍, ഹ​ജ്ജ് ക​ര്‍​മ​ങ്ങ​ളി​ലൂ​ടെ, ഹാ​ജി​മാ​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ള്‍, ഹ​ജ്ജി​ന്‍റെ ആ​ത്മാ​വ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ മൗ​ല​വി ശ​ഫീ​ഖ് അ​സ്ലം, ന​സീ​റു​ദ്ദീ​ന്‍ റ​ഹ്മാ​നി, ഡോ. ​സി. മു​ഹ​മ്മ​ദ് കോ​ട്ട​ക്ക​ല്‍, അ​ലി ശാ​ക്കി​ര്‍ മു​ണ്ടേ​രി എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കും.

ഹാ​ജി​മാ​രു​ടെ സം​ശ​യ​ങ്ങ​ള്‍ ദു​രീ​ക​രി​ക്കാ​ന്‍ ഓ​പ്പ​ണ്‍ ഫോ​റ​വും ഒ​രു​ക്കു​മെ​ന്ന് ടി. ​യൂ​സു​ഫ​ലി സ്വ​ലാ​ഹി (സെ​ക്ര​ട്ട​റി, ഈ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി), പി. ​ഹം​സ സു​ല്ല​മി (വൈ​സ് പ്ര​സി​ഡ​ന്‍റ്, ഈ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി), ഇ. ​അ​ബ്ദു​റ​ഹി​മാ​ന്‍ (സം​സ്ഥാ​ന സ​മി​തി അം​ഗം), എ​ന്‍.​സി. ഫൈ​സ​ല്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഈ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി) എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.