പാ​ർ​ല​മെ​ന്‍റി​ൽ ഇ​ട​തു​പ​ക്ഷം ശ​ക്ത​മാ​ക​ണം: എം.​എ. ബേ​ബി
Friday, April 19, 2024 5:59 AM IST
ഏ​ലം​കു​ളം: ന​മ്മു​ടെ രാ​ജ്യം ഭ​ര​ണ​ഘ​ട​ന ശി​ല്പി​ക​ൾ വി​ഭാ​വ​നം ചെ​യ്ത പോ​ലെ മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ സോ​ഷ്യ​ലി​സ്റ്റ് റി​പ്പ​ബ്ലി​ക്കാ​യി നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് പാ​ർ​ല​മെ​ന്‍റി​ൽ ശ​ക്ത​മാ​യ പ്രാ​തി​നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്ന് സി​പി​എം പൊ​ളി​റ്റ്ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യം ഇ​തു​വ​രെ നേ​രി​ട്ട​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നെ​യാ​ണ് നേ​രി​ടു​ന്ന​ത്. ഇ​വി​ടെ ന​മു​ക്ക് പി​ഴ​ച്ചാ​ൽ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം അ​തീ​വ ഗു​രു​ത​ര​മാ​കും. ഏ​ലം​കു​ള​ത്ത് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി പ​ഞ്ചാ​യ​ത്തു​റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എം.​ആ​ർ. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. ശ്രീ​രാ​ജ്, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​അ​ജി​ത്ത് മാ​സ്റ്റ​ർ, വി.​ശ​ശി​കു​മാ​ർ , എം.​എ അ​ജ​യ​കു​മാ​ർ , ഇ.​രാ​ജേ​ഷ്, പി.​ഗോ​വി​ന്ദ​പ്ര​സാ​ദ്, പി.​അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.