"അ​ന്ത​ര്‍​ധാ​ര’ പ്ര​യോ​ഗ​ത്തെ ചൊ​ല്ലി പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ല്‍ വാ​ക്കേ​റ്റം
Wednesday, May 1, 2024 8:13 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പ്ര​തി​പ​ക്ഷ​ത്തു​ള്ള മു​സ്‌​ലിം ലീ​ഗ് കൗ​ണ്‍​സി​ല​റു​ടെ "അ​ന്ത​ര്‍​ധാ​ര’ പ്ര​യോ​ഗ​ത്തെ ചൊ​ല്ലി പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ല്‍ വാ​ക്കേ​റ്റ​വും ബ​ഹ​ള​വും.

ന​ഗ​ര​സ​ഭ ടൗ​ണ്‍ സ്ക്വ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് സൗ​ജ​ന്യ​മാ​യി വി​ട്ടു​കൊ​ടു​ത്ത​താ​യി കൗ​ണ്‍​സി​ല​ര്‍ പ​ത്ത​ഞ്ഞ് ജാ​ഫ​ര്‍ ആ​രോ​പി​ച്ച​താ​ണ് വാ​ക്കു​ത​ര്‍​ക്ക​ത്തി​നും ബ​ഹ​ള​ത്തി​നും വ​ഴി​വ​ച്ച​ത്. ഏ​പ്രി​ലി​ല്‍ ടൗ​ണ്‍ സ്ക്വ​യ​റി​ല്‍ ന​ട​ന്ന മൂ​ന്നു യോ​ഗ​ങ്ങ​ളും ന​ഗ​ര​സ​ഭ ല​ഡ്ജ​റി​ല്‍ ചേ​ര്‍​ത്തെ​ങ്കി​ലും ബി​ജെ​പി യോ​ഗം രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നാ​ണ് ജാ​ഫ​ര്‍ ആ​രോ​പി​ച്ച​ത്. എ​ന്നാ​ല്‍ യോ​ഗം ന​ട​ത്തു​ന്ന വി​വ​രം ഫോ​ണി​ലൂ​ടെ മു​ന്‍​കൂ​ര്‍ അ​റി​യി​ക്കു​ക​യും പ​ണം ന​ല്‍​കി​യ​താ​യും ചെ​യ​ര്‍​മാ​ന്‍ പി. ​ഷാ​ജി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ്ര​തി​പ​ക്ഷം തൃ​പ്ത​രാ​യി​ല്ല.

രേ​ഖ​യി​ല്‍ ചേ​ര്‍​ക്കാ​തെ യോ​ഗം ന​ട​ത്തി​യ​ത് ബി​ജെ​പി, സി​പി​എം അ​ന്ത​ര്‍​ധാ​ര​യു​ടെ ഭാ​ഗ​മാ​ണെ​ന്ന ആ​രോ​പ​ണം ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള സി​പി​എം കൗ​ണ്‍​സി​ല​ര്‍​മാ​രെ ചൊ​ടി​പ്പി​ച്ചു. ചെ​യ​ര്‍​മാ​ന് പി​ന്നാ​ലെ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ. ​ന​സീ​റ, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ മു​ണ്ടു​മ്മ​ല്‍ ഹ​നീ​ഫ, മ​ന്‍​സൂ​ര്‍ നെ​ച്ചി​യി​ലും "അ​ന്ത​ര്‍​ധാ​ര’ പ്ര​യോ​ഗ​ത്തി​നെ​തി​രേ രം​ഗ​ത്തു​വ​ന്നു.

പ്ര​തി​പ​ക്ഷ​ത്തു​ള്ള പ​ച്ചീ​രി ഫാ​റൂ​ഖും എം.​എം. സ​ക്കീ​ര്‍ ഹു​സൈ​നും വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​ക​യും ബു​ക്ക് ചെ​യ്ത രേ​ഖ കാ​ണി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ ടൗ​ണ്‍ സ്ക്വ​യ​ര്‍ ബു​ക്ക് ചെ​യ്ത നോ​ട്ടീ​സ് വ​രു​ത്തി ചെ​യ​ര്‍​മാ​ന്‍ അം​ഗ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി. തി​രി​ക്കി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ട്ടു പോ​യ​താ​കു​മെ​ന്ന വി​ശ​ദീ​ക​ര​ണ​വും ന​ല്‍​കി.കാ​ര്യം വ്യ​ക്ത​മാ​യ സ്ഥി​തി​ക്ക് അ​ന്ത​ര്‍​ധാ​ര പ്ര​യോ​ഗം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഭ​ര​ണ​പ​ക്ഷം ആ​വ​ര്‍​ത്തി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം പ​ത്തി മ​ട​ക്കി.