താ​ലി​ബാ​ൻ ക്രൂ​ര​ത​യും പുത്തൻ സാഹചര്യങ്ങളും
Tuesday, September 7, 2021 12:29 AM IST
2021 ഓഗ​സ്റ്റ് മാ​സം മ​ധ്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത് ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​യ താ​ലി​ബാ​ൻ പ്ര​സ്ഥാ​നം ഒ​ടു​വിൽ കാ​ബൂ​ളും കീ​ഴ​ട​ക്കി​യതാണ്. മു​ന്പ് ഇ​തു​പോ​ലെ താ​ലി​ബാ​ൻ അ​ഫ്ഗാ​ൻ ഭ​ര​ണം പി​ടി​ച്ച​ട​ക്കി​യ​താ​ണ്. എ​ന്നാൽ 2011 സെപ്റ്റംബറിൽ വേൾഡ് ട്രേ​ഡ് സെ​ന്‍റ​ർ വി​മാ​നം ഇ​ടി​പ്പി​ച്ച് ത​ക​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​മേ​രി​ക്ക സൈ​നി​ക​മാ​യി ഇ​ട​പെ​ട്ട് അ​ന്ന് താ​ലി​ബാ​ൻ സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കി. സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​ടി​ച്ച​മ​ർ​ത്തൽ, മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ, ന്യൂ​ന​പ​ക്ഷ പീ​ഡ​ന​ങ്ങ​ൾ, ബാ​മി​യാ​നി​ലെ ബു​ദ്ധ​പ്ര​തി​മ​ക​ളു​ടെ​യും പു​രാ​ശേ​ഖ​ര​ങ്ങ​ളു​ടെ​യും ത​ക​ർ​ക്കൽ തു​ട​ങ്ങി​യ പ്ര​വൃത്തി​ക​ളി​ലൂ​ടെ അ​ന്ന​ത്തെ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം കാ​ണി​ച്ച ക്രൂ​ര​ത​യും നി​ഷ്ഠൂരത​യും ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന വ​ലി​യ ആ​ശ​ങ്ക ലോ​ക​ജ​ന​ത​യ്ക്കു​ണ്ട്.

താലിബാൻ വാഗ്ദാനങ്ങൾ

അ​ഫ്ഗാ​ൻ നിയന്ത്രണം ഏ​റ്റെ​ടു​ത്ത ശേ​ഷം താ​ലി​ബാ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്, എ​ല്ലാ​വ​ർ​ക്കും മാ​പ്പു ന​ൽ​കു​മെ​ന്നും പ്ര​തി​കാ​ര ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്നും ശ​രി​യ​ത്തി​നു​ള്ളി​ൽ നി​ന്നു​കൊ​ണ്ടു​ള്ള സ്ത്രീ​ക​ളു​ടെ അ​വ​കാ​ശം ന​ട​പ്പാ​ക്കു​മെ​ന്നു​മാ​ണ്. അ​പ്ര​കാ​ര​മു​ള്ള വാ​ക്കു​ക​ൾ മു​ഴ​ങ്ങി​യ​തി​ന്‍റെ പി​റ്റേ​ന്നു ത​ന്നെ​യാ​ണ് ജ​ലാ​ലാ​ബാ​ദി​ൽ പ്ര​തി​ഷേ​ധി​ച്ച ജ​ന​ങ്ങ​ളെ വെ​ടി​വ​ച്ചു വീ​ഴ്ത്തു​ക​യും ഹി​ജാ​ബ് ധ​രി​ക്കാ​ത്ത സ്ത്രീ​യെ വെ​ടി​വെ​ച്ച് കൊ​ല്ലു​ക​യും വി​മാ​ന​ത്താ​വ​ളം ഇ​രു​ന്പു മ​റ​കൊ​ണ്ട് അ​ട​യ്ക്കു​ക​യും ചെ​യ്ത​ത്.
താ​ലി​ബാ​ന്‍റെ പ്ര​തി​നി​ധാ​നം
അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ പു​റ​ത്തു​ള്ള​വ​ർ​ക്കും അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നും ത​ാലി​ബാ​ൻ എ​ന്നു പ​റ​ഞ്ഞാ​ൽ അ​ക്ര​മാ​സ​ക്ത​മാ​യ തീ​വ്ര ഇ​സ്ലാ​മി​ക സാ​യു​ധ സം​ഘ​മാ​ണ്. ലോ​ക​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ദൃ​ഷ്ടി​യി​ൽ, താ​ലി​ബാ​നെ​ന്നാ​ൽ കി​രാ​ത​വും അ​പ​രി​ഷ്കൃ​ത​വു​മാ​യ സാ​മൂ​ഹി​ക കാ​ഴ്ച​പ്പാ​ടു​ക​ളാ​ണ്; പ്ര​ത്യേ​കി​ച്ചും സ്ത്രീ​ക​ളു​ടെ അ​ടി​മ​ത്തം പു​ല​ർ​ത്തു​ന്ന അ​റു​പി​ന്തി​രി​പ്പ​ന്മാ​രാ​ണ്.

ലോ​ക​ത്തി​ലെ പ്ര​ക​ട​മാ​യ കോ​ള​നി വാ​ഴ്ച പൊ​തു​വേ അ​വ​സാ​നി​ച്ചു​വെ​ന്നു ക​രു​തി​യ നാ​ളു​ക​ളി​ലാ​ണ് 1979 ൽ സോ​വി​യ​റ്റ് യൂ​ണി​യ​ൻ അ​ഫ്ഗാ​നി​സ്ഥാ​നിൽ ക​ട​ന്നു വ​ന്ന​ത്. അ​തി​ന്‍റെ പ​ര്യവ​സാ​ന ഘ​ട്ട​ത്തിൽ അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്വം റ​ഷ്യ​യു​ടെ ആ​ധി​പ​ത്യ​ത്തെ തൂ​ത്തെ​റി​യ​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ പ​ണ​വും പ​രി​ശീ​ലന​വും നൽകി വ​ള​ർ​ത്തി​യെ​ടു​ത്ത മ​ത ഭീ​ക​ര​വാ​ദ പ്ര​സ്ഥാ​ന​മാ​ണ് ത​ലി​ബാ​ൻ. കേ​വ​ലം 15 മ​ത​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി മു​ല്ല ഒ​മ​ർ ആ​രം​ഭി​ച്ച ആ ​പ്ര​സ്ഥാ​നം ദേ​ശാ​ഭി​മാ​ന​വും മ​ത​വി​ശ്വാ​സ​വും കൂ​ട്ടി​ക്ക​ല​ർ​ത്തി​ തഴച്ചുവളർന്നു.

മ​ത​രാ​ഷ്‌ട്രം

സേ​ന​യെ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ തീ​രു​മാ​നം ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ളെ മാ​നി​ക്കു​ന്ന​താ​ണ്. താ​ലി​ബാ​ൻ ഉ​യ​ർ​ത്തി​പ്പിടി​ക്കു​ന്ന മ​ത​തീ​വ്ര​വാ​ദം അ​മേ​രി​ക്ക​യു​ടെ അ​ഫ്ഗാ​നി​ലെ സൈ​നി​ക അ​ധി​നി​വേ​ശ​ത്തി​ന് ന്യാ​യീ​ക​ര​ണ​മാ​കി​ല്ല.

എ​ന്നാൽ 2020 ഫെ​ബ്രു​വ​രി 29 ന് ​അ​മേ​രി​ക്ക​യും താ​ലി​ബാ​നു​മാ​യി സേ​നാ​പിന്മാ​റ്റ​ത്തി​നു​ള്ള ക​രാ​ർ ഒ​പ്പു വ​ച്ച​പ്പോ​ൾ പിന്മാറ്റ ഘ​ട്ട​ത്തി​ലെ മ​നു​ഷ്യ​ദു​ര​ന്ത​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​ൻ ഗൗ​ര​വ​മാ​യി താ​ല്പ​ര്യ​പ്പെ​ട്ടി​ല്ല എ​ന്നു പ​റ​യേ​ണ്ടിവ​രും. ക​രാ​റി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ല്ലെ​ങ്കി​ലും അ​ഫ്ഗാ​നിൽനിന്ന് അ​മേ​രി​ക്ക​യ്ക്കും സ​ഖ്യ രാ​ഷ്ട്ര​ങ്ങ​ൾ​ക്കു​മെ​തി​രേ ആ​ക്ര​മ​ണം നടത്തരു​തെ​ന്ന ഉ​റ​പ്പാ​ണ് സേ​നാപിന്മാറ്റ​ത്തി​ന് പ​ക​ര​മാ​യി ആവശ്യപ്പെട്ടത്.

മ​ത​ങ്ങ​ളെ വി​ല​യി​രു​ത്തുന്പോൾ

മ​തം എ​ന്ന ഒ​രു സം​ഗ​തി മാ​ത്ര​മാ​ണ് മ​നു​ഷ്യ​ന്‍റെ ഏ​റ്റ​വും ക്രൂ​ര​വും നി​ന്ദ്യ​വു​മാ​യ വ​ശ​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തെ​ന്ന അ​പ​ക്വ​മാ​യ വി​ല​യി​രു​ത്തൽ പ​ശ്ചി​മേ​ഷ്യ​യി​ലെ ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ​യും താ​ലി​ബാ​ന്‍റെ​യും ഇ​ന്ത്യ​യി​ലെ ഹി​ന്ദു​ത്വ ഫാ​സി​സ്റ്റു​ക​ളു​ടെ​യും വ​ള​ർ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തിൽ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

മ​തം എ​ന്ന​ത് നി​ഷേ​ധാ​ത്മ​ക​മാ​യ വ​ശ​ങ്ങ​ൾ മാ​ത്രം സ​ന്നി​വേ​ശി​പ്പി​ച്ച ഒ​ന്നാ​ണെ​ന്ന ചി​ന്ത മ​ത​ങ്ങ​ൾ നി​ർ​വഹി​ച്ച​തും നി​ർ​വ്വ​ഹി​ക്കു​ന്ന​തു​മാ​യ സ​ർ​ഗാ​ത്മ​കപ​ങ്കി​നെ തി​രി​ച്ച​റി​യു​വാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​താ​ണ്. അ​ടി​സ്ഥാ​ന​പ​ര​മാ​യി സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് മ​തം ഒ​രു ഷോ​ക്ക് അ​ബ്സോ​ർ​ബ​ർ ആ​ണെ​ന്ന് പ​റ​യാം. പു​റ​മേ​യു​ള്ള സാ​മാ​ന്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ പ​ര​വ​താ​നി​ക്ക​ടി​യിൽ ഒ​രു​പാ​ട് വൈ​രു​ദ്ധ്യ​ങ്ങ​ളും വൈ​ജാ​ത്യ​ങ്ങ​ളും അ​പൂ​ർ​ണത​ക​ളും അ​ധി​കാ​രം, സ​ന്പ​ത്ത്, ലൈം​ഗിക​ത എ​ന്നി​വ​യു​ടെ തൃ​ഷ്ണക​ളും നി​ഗൂ​ഢ​മാ​യ മ​ന:​ശാ​സ്ത്രവ​ശ​ങ്ങ​ളും ആ​ത്മീ​യ പ്രേ​ര​ണ​ക​ളും നി​റ​ഞ്ഞ​താ​ണ് മ​നു​ഷ്യ​ജീ​വി​തം.

നി​സ്സ​ഹാ​യ​ത​യു​ടെ ജീ​വി​ത മു​ഹൂ​ർ​ത്ത​ങ്ങ​ളിൽ അ​ത് സ​മാ​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ​യു​ടെ​യും വാ​തി​ലു​മാ​ണ്. അ​തി​നാൽ ബു​ദ്ധി​പ​ര​മാ​യി മാ​ത്രം ജീ​വി​ത​ത്തെ കാ​ണു​ന്ന​വ​രിൽനി​ന്നു വി​ഭി​ന്ന​മാ​യി ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ച​രി​ത്ര​ത്തി​ന്‍റെ ഏ​തു​പ്ര​യാ​ണ​ത്തി​ലും ജ​ന​ങ്ങ​ൾ മ​തം ഒ​രു യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്നു. അ​ക്കാ​ര്യം ഏ​റ്റ​വും ഭം​ഗി​യാ​യി തി​രി​ച്ച​റി​ഞ്ഞ രാ​ഷ്ട്രീ​യ നേ​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യാ​ണ്. മ​തനി​ഷേ​ധ​ത്തി​ന്‍റെ ഏ​റ്റ​വും ശ​ക്ത​മാ​യ കാ​ല​ഘ​ട്ടം 19ാം നൂ​റ്റാ​ണ്ട് മു​തൽ 20ാം നൂ​റ്റാ​ണ്ടി​ന്‍റെ പ​കു​തി​വ​രെ​യാ​ണ്. മ​ഹാ​ത്മാ​ഗാ​ന്ധി ആ ​കാ​ല​ഘ​ട്ടം സൃ​ഷ്ടി​ച്ച മ​നു​ഷ്യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​താ​വും വ​ഴി​കാ​ട്ടി​യു​മാ​യി​രു​ന്നു.


സാ​യു​ധ​മാ​യ അ​ടി​ച്ച​മ​ർ​ത്തൽ മാ​ത്രം ന​ട​ത്തി​യോ മ​ത​വി​ശ്വാ​സം ഇ​ല്ലാ​താ​ക്കി​യോ തീവ്രവാദത്തെ ഉന്മൂല​നം ചെ​യ്യാ​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​നാ​വില്ല. ബ​ഹു​ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​ല​ഭി​ക്കാ​ത്ത വി​ധം ആ​ശ​യ രം​ഗ​ത്തും സാ​ന്പ​ത്തി​ക, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക ത​ല​ത്തി​ലും മാ​റ്റം ഉ​ണ്ടാ​ക്കു​ക​യാ​ണ് ക​ര​ണീ​യം.

താ​ലി​ബാ​നും ആ​ർഎ​സ്എ​സും

താ​ലി​ബാ​ൻ അ​ഫ്ഗാ​നി​സ്ഥാ​നിൽ വീ​ണ്ടും അ​ധി​കാ​ര​മു​റ​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം വ​ന്ന​പ്പോ​ൾ ഒ​രു​പാ​ട് ആ​ളു​ക​ൾ താ​ലി​ബാ​ൻ പോ​ലെ​യാ​ണ് ആ​ർഎ​സ്.​എ​സ് എ​ന്ന് സ​മ​ർ​ത്ഥി​ക്കു​ക​യു​ണ്ടാ​യി. ആ​ർഎ​സ്എ​സി​ന്‍റെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും അ​ക്ര​മ​കര​വും ഒ​റ്റ​പ്പെ​ട്ട​തെ​ങ്കി​ലും ന​ട​ത്തി​യ ബോം​ബ് സ്ഫോ​ട​ന​ങ്ങ​ളു​ടെ​യും പാ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രി​ക്കാം അ​ത്ത​ര​മൊ​രു സ​മ​ർ​ത്ഥി​ക്കൽ ഉ​ണ്ടാ​യ​ത്. കൂ​ടാ​തെ ഗോ​മാം​സം ക​ഴി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് മു​സ്ലീം സ​മു​ദാ​യ​ത്തിൽ ഉ​ള്ള​വ​രെ ത​ല്ലി​ക്കൊന്നതും പ്രതികൂലമായി. പ്രഫ.​ ക​ൽബു​ർ​ഗി, ഗോ​വി​ന്ദ് പ​ൻ​സാ​രെ തു​ട​ങ്ങി​യ വ​ന്ദ്യ വ​യോ​ധി​ക​രെ​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​യ ഗൗ​രി ല​ങ്കേ​ഷ് എ​ന്ന മ​ഹ​തി​യെ​യും അ​വ​ർ​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന കാ​ര​ണ​ത്താൽ വെ​ടിവ​ച്ചു കൊ​ന്ന സം​ഘ​ങ്ങ​ൾ ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ്രേ​ര​ണ​യി​ലാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ കേ​ന്ദ്ര സം​ഘ​ട​ന ആ​ർഎ​സ്എ​സ് ആ​ണെ​ന്ന​തും ഒ​രു കാ​ര​ണ​മാ​യി​രി​ക്കാം. എ​ന്നാൽ താ​ലി​ബാ​നും ആ​ർഎ​സ്എ​സും തു​ല്യ​മാ​ണെ​ന്ന അ​ഭി​പ്രാ​യം ശ​രി​യാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ല. അ​ത് അ​മി​ത​മാ​യ ഒ​രു ല​ളി​ത​വത്കര​ണ​മാ​ണ്. താ​ലി​ബാ​ൻ കേ​വ​ലം മ​ത​ഭ്രാ​ന്തി​ന്‍റെ തീ​വ്ര​ത​യിൽ നി​ന്നാ​ണ് ഉ​ത്ഭ​വി​ക്കു​ന്ന​ത്. ബ​ഹു​ജ​ന​ങ്ങ​ളില്‌ അ​ത് സ്വാ​ധീ​ന​മു​റ​പ്പി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ, സാ​ന്പ​ത്തി​ക, സാം​സ്കാ​രി​ക കാ​ര​ണ​ങ്ങ​ൾ ഒ​ത്തു​വ​രു​ന്പോ​ഴാ​ണ്.

എ​ന്നാൽ ഹി​ന്ദു​ത്വം കേ​വ​ല​മാ​യ മ​ത​ഭാ​ന്ത്ര​ല്ല. ഇ​ന്ത്യ​യി​ലെ ജാ​തി​മേൽക്കോ​യ്മാ താത്പ​ര്യ​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ​മാ​ണ് ഹി​ന്ദു​ത്വ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. ഇ​ടു​ങ്ങി​യ മ​ത, ദേ​ശീ​യ പ​രി​വേ​ഷ​ങ്ങ​ളു​ടെ വേ​ഷപ്ര​ച്ഛ​ന്ന​ത അ​ത് കൈ​വ​രി​ക്കു​ന്നു​എ​ന്നു മാ​ത്രം. എ​ന്നാൽ അ​ത് ബ​ഹു​ജ​ന സ്വാ​ധീ​ന​മു​റ​പ്പി​ക്കു​ന്ന​ത് മേൽ ​സൂ​ചി​പ്പി​ച്ച ഏ​തൊ​രു ഘ​ട​കങ്ങ​ളു​ടെ​യും ചാ​ല​ക ശ​ക്തി​ക​ളെ ആ​ശ്രയി​ച്ചാ​ണ്.

ജ​ന​ങ്ങ​ളു​ടെ അ​ന്യ​വത്കരണം

ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ മ​താ​ന്ധതയും ആ​ർഎ​സ്എ​സി​ന്‍റെ സു​സം​ഘ​ടി​ത​മാ​യ റെ​ജി​മെ​ന്‍റ​ഡ് രൂ​പ​വും ചേ​ർ​ന്ന​താ​ണ് യ​ഥാ​ർ​ത്ഥ​ത്തിൽ ആ​ർഎ​സ്എ​സ്. എ​ന്നാൽ സ്വ​ത​ന്ത്ര ഇ​ന്ത്യ​യിൽ ആ​ദ്യ​ഘ​ട്ട​ത്തെ സ​ങ്കു​ചി​ത തീ​ക്ഷ്ണ​ത​യിൽനി​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്നു​ള്ള ബ​ഹു​ജ​ന​പ​ങ്കാ​ളി​ത്തം ജ​ന​സം​ഘ​ത്തി​ന്‍റെ​യും പി​ന്നീ​ട് ബി​ജെപിയു​ടെ​യും തീ​വ്ര​വാ​ദ​ത്തി​ന്‍റെ മൂ​ർ​ച്ച ഒ​രു പ​രി​ധിവ​രെ കു​റ​യ്ക്കു​വാ​ൻ അ​വ​രെ പ്രേ​രി​പ്പി​ച്ചി​ട്ടു​ണ്ട്.

1980 ക​ളു​ടെ പ​കു​തി​ക്കുശേ​ഷം ശ​ക്തി​പ്പെ​ട്ട ബാ​ബ​റി മ​സ്ജി​ദ് വിരുദ്ധ പ്ര​സ്ഥാ​നം ബി.​ജെ.​പി. ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ദി​രാ​ഗാ​ന്ധി​യും രാ​ജീ​വ് ഗാ​ന്ധി​യും ബാ​ബ​റി മ​സ്ജി​ദ് വി​രു​ദ്ധ​ത​യെ പ്രോ​ത്സാ​ഹി​പ്പി​ച്ചെ​ന്നു​വേ​ണം പ​റ​യാ​ൻ. ത​ങ്ങ​ളു​ടെ ഹി​ന്ദു​ത്വ വ​ർ​ഗീ​യ നേ​ട്ട​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് സ്വ​ന്ത​മാ​ക്കു​മോ​യെ​ന്ന സാ​ഹ​ച​ര്യം വ​ന്ന​പ്പോ​ഴാ​ണ് ബിജെപി ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്കൽ പ​രി​പാ​ടി ഏ​റ്റെ​ടു​ത്ത​ത്. 1950 മു​ത​ലു​ള്ള ജ​ന​സം​ഘ​ത്തി​ന്‍റെ​യും അ​തി​നുശേ​ഷം ബിജെപിയു​ടെ​യും ച​രി​ത്ര​ത്തിൽ ഒ​രി​ക്കൽപോ​ലും ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത് രാ​മ​ക്ഷേ​ത്രം പ​ണി​യ​ണ​മെ​ന്ന് പ്ര​മേ​യം പാ​സാ​ക്കു​ക​യോ ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല.

പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സം​വ​ര​ണാ​വ​കാ​ശം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഹി​ന്ദു​ത്വ കാ​ര്യ​പ​രി​പാ​ടി ബിജെപി ക​ടു​പ്പി​ച്ചു​വെ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​പ്പോ​ഴും ഹി​ന്ദു​ത്വ അ​ജ​ൻഡയ്ക്ക് അ​ത്യാ​വ​ശ്യ​മെ​ന്ന് അ​വ​ർ ക​രു​തി​യ ജ​മ്മു കാ​ശ്മീ​രി​ന്‍റെ പ്ര​ത്യേ​ക അ​വ​കാ​ശ​ങ്ങ​ൾ പ​റ​യു​ന്ന ഭ​ര​ണ​ഘ​ട​ന​യി​ലെ 370-ാം വ​കു​പ്പ് റ​ദ്ദാ​ക്കു​ന്ന​ത്, സ​മു​ദാ​യ​ങ്ങ​ളു​ടെ വ്യ​ക്തി നി​യ​മ​ങ്ങ​ൾ ക​ള​ഞ്ഞ് പൊ​തു​വാ​യ നി​യ​മം അ​ടി​ച്ചേൽപ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ത​ല്കാ​ലം മാ​റ്റി വ​ച്ചു കൊ​ണ്ടാ​ണ് 1990ക​ളിൽ അ​വ​ർ ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ​ത്തെ ക​രു​പ്പിടി​പ്പി​ച്ച​ത്. ഏ​റ്റ​വും വ​ലി​യ അ​വ​സ​ര​വാ​ദി​യായ ജോ​ർ​ജ് ഫെ​ർ​ണ​ാണ്ട​സ് ആ ​പ​ശ്ചാ​ത്ത​ല​ത്തിൽ ബി​ജെപി സ​ഖ്യ​ത്തി​ന്‍റെ ക​ണ്‍​വീ​ന​റാ​യി. കാ​ശ്മീ​ർ ഇ​ന്ത്യ​യു​ടെ ര​ക്ത​മൊ​ലി​ക്കു​ന്ന കോ​ള​നി​യാ​ണെ​ന്ന് അ​തി​നുമു​ന്പ് പ​റ​ഞ്ഞ ജോ​ർ​ജ് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും റ​ദ്ദ് ചെ​യ്യ​പ്പെ​ട്ട കാ​ഷ്മീ​രി​നെ സൃ​ഷ്ടി​ക്കു​വാ​ൻ ബിജെപിക്കു വ​ഴി​യൊ​രുക്കി.

ഹി​ന്ദു​ത്വ​മാ​യാ​ലും തീവ്രവാദം ആ​യാ​ലും മ​നു​ഷ്യ​വി​രു​ദ്ധ​മാ​യ ആ​ശ​യ​ങ്ങ​ളെ പ​രി​ശോ​ധ​ന​യ്ക്കും വി​മ​ർ​ശ​ന​ത്തി​നും വി​ധേ​യ​മാ​ക്ക​ണം.

അ​വ​യ്ക്കെ​തി​രേ​യു​ള്ള ആ​ശ​യ​ത​ല​ത്തി​ലെ സ​മ​ര​വും ഒ​ഴി​ച്ചു കൂ​ടാ​നാ​വാ​ത്ത​താ​ണ്. അ​ത്ത​രം പ്ര​തി​രോ​ധ​ങ്ങ​ളി​ൽ ബ​ഹു​ജ​ന സ്വീ​കാ​ര്യ​ത ഉ​ണ്ടാ​ക്കു​ന്ന സാ​ന്പ​ത്തി​ക, സാം​സ്കാ​രി​ക ത​ല​ങ്ങ​ളി​ൽ ജ​ന​കീ​യ​ത കൈ​വ​രു​ത്തു​ന്ന​തി​നു​ള്ള രാ​ഷ്ട്രീ​യം ക​രു​പി​ടി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്.

അ​ഡ്വ. ജോ​ഷി ജേ​ക്ക​ബ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.