സിപിഎമ്മിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
Monday, September 3, 2012 9:45 AM IST
ന്യൂഡല്‍ഹി: സിപിഎമ്മിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചു. സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് പരാതി. എന്‍എസ്യു കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റും മാണ്ഡ്യ ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ
എം.ഹരീഷാണ് പരാതി നല്‍കിയത്. തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്ന ലക്ഷ്യം ഭരണഘടനാ വിരുദ്ധമാണെന്നും വിപ്ളവത്തിലൂടെ അധികാരം എന്നത് രാജ്യത്തിനെതിരായ യുദ്ധപ്രഖ്യാപനമാണെന്നും പരാതിയില്‍ പറയുന്നു.