റെ​യി​ല്‍​വേ എ​സ്‌​ഐ/​കോ​ണ്‍​സ്റ്റ​ബി​ള്‍ വി​ജ്ഞാ​പ​നം: 4660 ഒ​ഴി​വ്‌
റെ​യി​ൽ​വേ പ്രൊ​ട്ട​ക്‌​ഷ​ൻ ഫോ​ഴ്സ്, റെ​യി​ൽ​വേ സ്പെ​ഷ​ൽ പ്രൊ​ട്ട​ക്‌​ഷ​ൻ ഫോ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ 4208 കോ​ണ്‍​സ്റ്റ​ബി​ൾ, 452 സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം റെ​യി​ൽ​വേ​യു​ടെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്ത്രീ​ക​ൾ​ക്കും അ​വ​സ​ര​മു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി മേ​യ് 14 വ​രെ അ​പേ​ക്ഷി​ക്കാം.

ത​സ്തി​ക​ക​ളും ഒ​ഴി​വും

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ 452 (പു​രു​ഷ​ൻ 384, വ​നി​ത-68), കോ​ണ്‍​സ്റ്റ​ബി​ൾ-4208 (പു​രു​ഷ​ൻ-3577, വ​നി​ത 631).വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ലേ​ക്ക് ബി​രു​ദ​മാ​ണു യോ​ഗ്യ​ത. കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ​ത്താം​ക്ലാ​സ് പാ​സാ​യി​രി​ക്ക​ണം.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി​ക്ക​കം യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. കോ​ഴ്സി​ന്‍റെ അ​വ​സാ​ന​വ​ർ​ഷ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല.

കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ, ശാ​രീ​രി​ക​ക്ഷ​മ​താ പ​രീ​ക്ഷ, ഡോ​ക്യു​മെ​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ ന​ട​ത്തി​യാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. ശ​ന്പ​ളം: സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് 35,400 രൂ​പ​യും കോ​ണ്‍​സ്റ്റ​ബി​ളി​ന് 21,700 രൂ​പ​യു​മാ​ണ് തു​ട​ക്കം.

പ്രാ​യം: സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് 20-28 വ​യ​സ്, കോ​ണ്‍​സ്റ്റ​ബി​ളി​ന് 18-28 വ​യ​സ്. 01.07.2024 അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ക (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്).

ശാ​രീ​രി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന​യി​ൽ ഇ​നി​പ്പ​റ​യു​ന്ന ഇ​ന​ങ്ങ​ളു​ണ്ടാ​കും: കോ​ണ്‍​സ്റ്റ​ബി​ൾ (എ​ക്സി​ക്യൂ​ട്ടീ​വ്): പു​രു​ഷ​ൻ: 5 മി​നി​റ്റ് 45 സെ​ക്ക​ൻ​ഡി​ൽ 1600 കി.​മീ ഓ​ട്ടം, ലോം​ഗ് ജം​പ് 14 അ​ടി, ഹൈ​ജം​പ് 4 അ​ടി. സ്ത്രീ: 3 ​മി​നി​റ്റ് 40 സെ​ക്ക​ൻ​ഡി​ൽ 800 കി.​മീ ഓ​ട്ടം, ലോം​ഗ് ജം​പ് 9 അ​ടി, ഹൈ​ജം​പ് 3 അ​ടി.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (എ​ക്സി​ക്യൂ​ട്ടീ​വ്): പു​രു​ഷ​ൻ: 6 മി​നി​റ്റ് 30 സെ​ക്ക​ൻ​ഡി​ൽ 1600 കി.​മീ ഓ​ട്ടം, ലോം​ഗ് ജം​പ് 12 അ​ടി, ഹൈ​ജം​പ് 3 അ​ടി 9 ഇ​ഞ്ച്. സ്ത്രീ: 4 ​മി​നി​റ്റി​ൽ 800 കി.​മീ ഓ​ട്ടം, ലോം​ഗ് ജം​പ് 9 അ​ടി, ഹൈ​ജം​പ് 3 അ​ടി.

പ​രീ​ക്ഷ: കോ​ണ്‍​സ്റ്റ​ബി​ളി​ന് പ​ത്താം ത​ല​ത്തി​ലെ​യും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ബി​രു​ദ​ത​ല​ത്തി​ലെ​യും ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ക. ആ​കെ 120 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. ഗ​ണി​തം-35, ജ​ന​റ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് റീ​സ​ണിം​ഗ്-35, പൊ​തു​വി​ജ്ഞാ​നം-50 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ വി​ഷ​യ​ത്തി​നു മു​ള്ള മാ​ർ​ക്ക്.

90 മി​നി​റ്റാ​ണ് ആ​കെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന പ​രീ​ക്ഷാ​സ​മ​യം. തെ​റ്റു​ത്ത​ര​ത്തി​ന് മൂ​ന്നി​ലൊ​ന്ന് നെ​ഗ​റ്റീ​വ് മാ​ർ​ക്കു​ണ്ട്. ചോ​ദ്യ​ങ്ങ​ൾ ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലും മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ്രാ​ദേ​ശി​ക ഭാ​ഷ​ളി​ലും ല​ഭി​ക്കും. വി​ശ​ദ​മാ​യ സി​ല​ബ​സ് വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​ന​ത്തി​ൽ.

ഫീ​സ്: വ​നി​ത​ക​ൾ​ക്കും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും 250 രൂ​പ​യാ​ണ് ഫീ​സ്. ഇ​വ​ർ​ക്ക് കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​യാ​ൽ ബാ​ങ്ക് ചാ​ർ​ജ് ഒ​ഴി​കെ​യു​ള്ള തു​ക മ​ട​ക്കി​ന​ൽ​കും.

മേ​ൽ​പ്പ​റ​ഞ്ഞ വി​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നും പെ​ടാ​ത്ത​വ​ർ​ക്ക് 500 രൂ​പ​യാ​ണ് ഫീ​സ്. ഇ​വ​ർ​ക്ക് 400 രൂ​പ തി​രി​കെ ന​ൽ​കും. ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്ക​ണം.

അ​പേ​ക്ഷ: 21 റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡു​ക​ളാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. അ​ത​ത് ആ​ർ​ആ​ർ​ബി​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്ക​ണം.

www.rrbthiruvananthapuram.gov.in