ചികിത്സയ്ക്കു പണമില്ല; ഭാര്യയെ ആശുപത്രിയിൽ കൊലപ്പെടുത്തി
ചികിത്സയ്ക്കു  പണമില്ല; ഭാര്യയെ ആശുപത്രിയിൽ കൊലപ്പെടുത്തി
Wednesday, May 8, 2024 1:06 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ​ഭാ​ര്യ​യു​ടെ ചി​കി​ത്സ​യ്ക്കു പ​ണം ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ച്ച ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ൽ ഭാ​ര്യ​യെ ശ്വാ​സം​മു​ട്ടി​ച്ചു​ കൊ​ന്നു.

അ​മേ​രി​ക്ക​യി​ലെ മി​സൗ​റി​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് ദാ​രു​ണ​സം​ഭ​വം. സെ​ന്‍റ​ർ​പോ​യി​ന്‍റ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​ത്തി​യ പോ​ലീ​സ് റോ​ണി വി​ഗ്സ് എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വൃ​ക്ക​രോ​ഗി​യാ​യ ഭാ​ര്യ ഇ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഐ​സി​യു​വി​ലാ​യി​രു​ന്ന ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ കാ​ര്യം ഇ​യാ​ൾ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കു പു​റ​മേ വി​ഷാ​ദ​രോ​ഗി ആ​യി​രു​ന്നു​വെ​ന്നും പ​റ​ഞ്ഞു. മു​ന്പ് ര​ണ്ടു​വ​ട്ട​ം കൊ​ല​പാ​ത​ക​ത്തി​നു ശ്ര​മി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​ക്കാ​ർ ഭാ​ര്യ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.