അറബ് ക്രിസ്ത്യൻ വനിത ഹൈഫ യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ
അറബ് ക്രിസ്ത്യൻ വനിത ഹൈഫ യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ
Monday, May 6, 2024 1:15 AM IST
ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്ര​​​യേ​​​ലി​​​ലെ ഹൈ​​​ഫ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി റെ​​​ക്ട​​​ർ പ​​​ദ​​​വി​​​യി​​​ൽ അ​​​റ​​​ബ് ക്രി​​​സ്ത്യ​​​ൻ വ​​​നി​​​ത​​​യാ​​​യ പ്ര​​​ഫ. മോ​​​ണ മാ​​​റോ​​​ൺ. അ​​​റ​​​ബ്, ക്രി​​​സ്ത്യ​​​ൻ, വ​​​നി​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നൊ​​​രാ​​​ൾ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യെ ന​​​യി​​​ക്കാ​​​ൻ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്.

മാ​​​റോ​​​നീ​​​ത്ത ക്രൈ​​​സ്ത​​​വ ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട പ്ര​​​ഫ​​​സർ ലോ​​​ക​​​ത്തി​​​ലെ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ന്യൂ​​​റോ സ​​​യ​​​ന്‍റി​​​സ്റ്റാ​​​ണ്. 54 വ​​​യ​​​സു​​​ള്ള അ​​​വ​​​ർ ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടാ​​​യി ഹൈ​​​ഫ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ അ​​​ധ്യാ​​​പി​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ നൂ​​​റ്റാ​​​ണ്ടി​​​ലാ​​​ണ് പ്ര​​​ഫ​​​സ​​​റു​​​ടെ കു​​​ടും​​​ബം ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്ക് കു​​​ടി​​​യേ​​​റി​​​യ​​​ത്.

ഇ​​​സ്ര​​​യേ​​​ലി​​​ലെ അ​​​ക്കാ​​​ദ​​​മി​​​ക രം​​​ഗ​​​ത്ത് എ​​​ന്തും സാ​​​ധ്യ​​​മാ​​​ണെ​​​ന്നും അ​​​റ​​​ബ് ത​​​ല​​​മു​​​റ​​​യ്ക്ക് സ്വ​​​പ്ന​​​സാ​​​ക്ഷാ​​​ത്കാ​​​രം സാ​​​ധ്യ​​​മാ​​​ണെ​​​ന്നു​​​മു​​​ള്ള സ​​​ന്ദേ​​​ശ​​​മാ​​​ണ് ത​​​ന്‍റെ നി​​​യ​​​മ​​​നം ന​​​ല്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​ഫ. മോ​​​ണ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.