ഓസ്ട്രേലിയയിൽ കത്തിയാക്രമണം; പതിനാറുകാരനെ വെടിവച്ചുകൊന്നു
ഓസ്ട്രേലിയയിൽ കത്തിയാക്രമണം; പതിനാറുകാരനെ വെടിവച്ചുകൊന്നു
Monday, May 6, 2024 1:15 AM IST
പെ​​​ർ​​​ത്ത്: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ പെ​​​ർ​​​ത്ത് ന​​​ഗ​​​ര​​​ത്തി​​​ൽ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ പ​​​തി​​​നാ​​​റു​​​കാ​​​ര​​​നെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. അ​​​ക്ര​​​മി ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ലൂ​​​ടെ മൗ​​​ലി​​​കവാ​​​ദ​​​ങ്ങ​​​ളി​​​ൽ ആ​​​കൃ​​​ഷ്ട​​​നാ​​​യി​​​രു​​​ന്ന​​​താ​​​യി വെ​​​സ്റ്റേ​​​ൺ ഓ​​​സ്ട്രേ​​​ലി​​​യ സം​​​സ്ഥാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി റോ​​​ജ​​​ർ കു​​​ക്ക് വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ന​​​ഗ​​​ര​​​ത്തി​​​ന്‍റെ തെ​​​ക്ക​​​ൻ പ്രാ​​​ന്ത​​​ത്തി​​​ലെ വി​​​ല്ലെ​​​റ്റ​​​ണി​​​ൽ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​തി​​​നു മു​​​ന്പ് ഒ​​​രാ​​​ൾ പോ​​​ലീ​​​സി​​​നെ വി​​​ളി​​​ച്ച് ‘അ​​​ക്ര​​​മം ന​​​ട​​​ത്താ​​​ൻ പോ​​​കു​​​ന്നു​​​വെ​​​ന്ന’ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ വി​​​ല്ലെ​​​റ്റ​​​ണി​​​ൽ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി പോ​​​ലീ​​​സി​​​നു വി​​​വ​​​രം ല​​​ഭി​​​ച്ചു.

സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പോ​​​ലീ​​​സി​​​നു നേ​​​ർ​​​ക്ക് അ​​​ക്ര​​​മി പാ​​​ഞ്ഞു വ​​​ന്ന​​​പ്പോ​​​ഴാ​​​ണു വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ത്. ക​​​ത്തി ഉ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള പോ​​​ലീ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശം അ​​​ക്ര​​​മി ചെ​​​വി​​​ക്കൊ​​​ണ്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.