ലോട്ടറിക്ക് സേവന നികുതി ചുമത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി
Wednesday, February 12, 2025 2:43 AM IST
ന്യൂഡൽഹി: ലോട്ടറികൾക്ക് സേവനനികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന് അധികാരമില്ലെന്ന് സുപ്രീംകോടതി.
സംസ്ഥാന സർക്കാരുകൾക്കു മാത്രമേ ലോട്ടറികൾക്ക് സേവനനികുതി ഏർപ്പെടുത്താനുള്ള അനുവാദമുള്ളൂവെന്നും ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, എൻ.കെ.സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ലോട്ടറി നികുതി സംസ്ഥാന സർക്കാരിന്റെ പരിധിയിലാണെന്ന സിക്കിം ഹൈക്കോടതിയുടെ മുൻ ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ലോട്ടറി വിതരണക്കാരുടെ സേവനനികുതി കേന്ദ്രസർക്കാരിനു കീഴിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരാണു സുപ്രീംകോടതിയെ സമീപിച്ചത്.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി അധികാരങ്ങൾ വിഭജിക്കുന്ന ഭരണഘടനാവ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണു സുപ്രീംകോടതിയുടെ വിധി.