"ഇന്ത്യ’ സഖ്യം ഒരുമിച്ചിരുന്നു കാര്യങ്ങൾ പരിഹരിക്കണം: കപിൽ സിബൽ
Wednesday, February 12, 2025 2:42 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ തുടർതോൽവികൾ നേരിടുന്ന "ഇന്ത്യ’ സഖ്യം പാർട്ടികൾ ഒരുമിച്ചിരുന്നു കാര്യങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് മുതിർന്ന അഭിഭാഷകനും രാജ്യസഭ എംപിയുമായ കപിൽ സിബൽ.
തെരഞ്ഞെടുപ്പുകളിൽ എങ്ങനെ മത്സരിക്കണമെന്ന് പ്രതിപക്ഷപാർട്ടികൾ തന്ത്രപരമായി തീരുമാനമെടുക്കണം. ബിജെപിയിൽ ഒരേയൊരു കല്പന മാത്രമേ ഉണ്ടാകാറുള്ളൂ. അവർ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് ഈയൊരു കല്പനയ്ക്കു കീഴിലായിരിക്കും.
ബിജെപിയുടെ ഏറ്റവും വലിയ ആനുകൂല്യം ഇതാണ്. ഉത്തർപ്രദേശിലും തമിഴ്നാട്ടിലും കോണ്ഗ്രസ് സഖ്യത്തിൽ മത്സരിച്ചുവെന്നും അവർക്ക് അതിന്റെ ഗുണം ലഭിച്ചുവെന്നും കപിൽ പറഞ്ഞു.
എല്ലാ പാർട്ടികളുമായി സമവായത്തിലെത്തി മുന്നോട്ടുപോകാനാണ് കോണ്ഗ്രസ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. എന്നാൽ, ചില നേരങ്ങളിൽ സഖ്യത്തിൽ പ്രശ്നങ്ങളുണ്ടാകാറുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.