യുഎസിലേക്ക് അനധികൃത കുടിയേറ്റത്തിനു പോയ പഞ്ചാബി ഗ്വാട്ടിമാലയിൽ മരിച്ചു
Monday, February 10, 2025 1:17 AM IST
അമൃത്സർ: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ പോയ പഞ്ചാബ് സ്വദേശി ഗുർപ്രീത് സിംഗ് ഗ്വാട്ടിമാലയിൽവച്ച് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. പഞ്ചാബ് എൻആർഐ വകുപ്പ് മന്ത്രി കുൽദീപ് സിംഗ് ധലിവാൾ ആണ് ഇക്കാര്യം അറിയിച്ചത്. ഗുർപ്രീതിന് അമേരിക്കയിലേക്കു പോകാൻ കുടുംബം 16.5 ലക്ഷം രൂപ ഏജന്റിനു നല്കിയിരുന്നു.
അനധികൃത കുടിയേറ്റക്കാർ ഉപയോഗിക്കുന്ന റൂട്ടിലൂടെയായിരുന്നു ഗുർപ്രീതും സംഘവും യാത്ര ചെയ്തത്. അമേരിക്കയിലെ 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ബുധനാഴ്ച സൈനികവിമാനത്തിൽ ഇന്ത്യയിലെത്തിച്ചിരുന്നു.